in , , ,

LOLLOL LOVELOVE OMGOMG CryCry

ബാസ്ബോൾ പരീക്ഷിക്കാൻ ഗംഭീർ; വെടിക്കെട്ട് താരം ടീമിലേക്ക് മടങ്ങിയെത്തിയേക്കും

ഒരു കാലത്ത് വെടിക്കെട്ട് ബാറ്റർമാർക്ക് അന്യമായ ഫോർമേഷനായിരുന്നു ടെസ്റ്റ് ക്രിക്കറ്റ്. എന്നാൽ സമീപ കാലത്തായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ബ്രണ്ടൻ മക്കല്ലം ബാസ് ബോൾ പരീക്ഷിച്ചതോടെ വെടിക്കെട്ട് ബാറ്റർമാർ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താൻ തുടങ്ങി. ഇപ്പോഴിതാ മക്കല്ലത്തിന്റെ സമാനരീതി ഇന്ത്യൻ ക്രിക്കറ്റ് ടീമിലും കൊണ്ട് വരാൻ ഗംഭീർ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഒരു കാലത്ത് വെടിക്കെട്ട് ബാറ്റർമാർക്ക് അന്യമായ ഫോർമേഷനായിരുന്നു ടെസ്റ്റ് ക്രിക്കറ്റ്. എന്നാൽ സമീപ കാലത്തായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ബ്രണ്ടൻ മക്കല്ലം ബാസ് ബോൾ പരീക്ഷിച്ചതോടെ വെടിക്കെട്ട് ബാറ്റർമാർ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താൻ തുടങ്ങി. ഇപ്പോഴിതാ മക്കല്ലത്തിന്റെ സമാനരീതി ഇന്ത്യൻ ക്രിക്കറ്റ് ടീമിലും കൊണ്ട് വരാൻ ഗംഭീർ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ALSO READ: കേരളാ ക്രിക്കറ്റ് ലീഗിൽ നിന്നും സഞ്ജു പിന്മാറി?; കാരണം ഇത്…

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവിനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഗംഭീർ ശ്രമിക്കുന്നതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായി ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റിൽ കളിയ്ക്കാൻ സൂര്യയോട് ഗംഭീർ നിർദേശം നൽകിയതായി ചില മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

ALSO READ: സഞ്ജുവിനേക്കാൾ വലിയ അവഗണന നേരിട്ട താരം; ഇനി സഞ്ജുവിനൊപ്പം ഒരേ ടീമിൽ

നേരത്തെ സൂര്യകുമാർ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നുവെങ്കിലും തിളങ്ങാനായില്ല. ഇതിന് ശേഷം സൂര്യക്ക് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇന്ത്യയ്ക്കായി 3 ഫോർമേഷനുകളിലും കളിക്കണമെന്നാണ് സൂര്യയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ് താരം ബുച്ചി ബാബു ടൂർണമെന്റിൽ മുംബൈയ്ക്കായി കളിയ്ക്കാൻ ഒരുങ്ങുന്നത്.

ALSO READ: നട്ട പ്രാന്ത്; സൂപ്പർ താരത്തെ പുറത്തിരുത്തി രണ്ട് താരങ്ങൾക്ക് അവസരങ്ങൾക്ക് നൽകിയതിൽ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയാണ്. ഈ ടെസ്റ്റ് പരമ്പര മുന്നിൽ കണ്ടാണ് സൂര്യ ബുച്ചി ബാബു ടൂർണമെന്റ് കളിക്കാനൊരുങ്ങുന്നത്. ഇഷാൻ കിഷാനും ഈ ടൂര്ണമെന്റ്റ് കളിക്കുന്നുണ്ട്. ഗംഭീറിന്റെയും ബിസിസിഐയുടെയും കടുത്ത നിർദേശമാണ് സീനിയർ താരങ്ങൾ ഒഴികെയുള്ളവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്നുള്ളത്.

ALSO READ: ആ രണ്ട് താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മൾ ജയിച്ചേനെ; ലങ്കൻ പരമ്പര നഷ്ടമായതിന് പിന്നാലെ ആരാധകർ

ബുച്ചി ബാബു ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ സൂര്യയെ ഗംഭീർ വീണ്ടും ടെസ്റ്റിലേക്ക് തിരിച്ച് വിളിക്കും. എന്നാൽ ഈ തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ബ്ലാസ്റ്റേഴ്സിനെ മലർത്തിയടിച്ചു സെമിയിൽ കയറാൻ സിഐഎസ്എഫ്?സാധ്യതകളൊന്നും അവസാനിച്ചിട്ടില്ല..

സ്പാനിഷ് കോച്ചിനോടൊപ്പം ബ്ലാസ്റ്റേഴ്‌സിലേക്ക് വരേണ്ടത് ഉഗ്രൻ ഫിൻലാൻഡ് സൈനിങായിരുന്നു??