ഫുട്ബോളിന്റെ ചരിത്രത്തിൽ എന്നും ഒരു ശാപമായി തുടരുന്ന ദുരന്തമാണ് വർഗീയ അധിക്ഷേപങ്ങൾ. ഒപ്പം വർണ്ണ വിവേചനവും വംശവെറിയും. ഏറ്റവുമൊടുവിലായി ഈ ദുരവസ്ഥ നേരിടേണ്ടിവന്നത് ജർമൻ ടീമിനാണ്.
ജർമനിയുടെ ഒളിമ്പിക്സ് ഫുട്ബോൾ ടീം തങ്ങളുടെ സഹതാരത്തിനെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ആയിരുന്നു ജർമൻ ടീമിന് ഈ ദുരവസ്ഥ ഉണ്ടായത്.
ജർമൻ താരമായ ജോർദാൻ തോറിങ്ബക്കായിരുന്നു വംശീയാധിക്ഷേപം ഏൽക്കേണ്ടിവന്നത്. ഹോണ്ടുറാസ് താരമായിരുന്നു അദ്ദേഹത്തിനെ ആക്ഷേപിച്ചത്. രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കുമ്പോഴായിരുന്നു ജർമൻ ടീം മത്സരം ഉപേക്ഷിച്ചു തിരിച്ചുകയറിയത്
എന്നാൽ ഹോണ്ടുറാസ് ടീമിൻറെ വാദം അത്തരത്തിലൊരു വംശീയാധിക്ഷേപം ഉണ്ടായിരുന്നില്ല എന്നാണ്. ജർമൻ താരങ്ങളുടെ തെറ്റിദ്ധാരണ മൂലമാണ് ഇത്തരത്തിൽ അവർ മത്സരം ഉപേക്ഷിച്ചു തിരികെ കയറിയത് എന്നാണ് അവർ വാദിക്കുന്നത്.
അടുത്തിടെ യൂറോക്കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി കിറ്റുകൾ പാഴാക്കിയതിനെ തുടർന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് നേരെയും വംശീയമായ അധിക്ഷേപം ഉണ്ടായിരുന്നു ഇത് ഫുട്ബോൾ ലോകത്തെ ആകമാനം നാണം കെടുത്തുന്ന സംഭവം ആയിരുന്നു.
അതിനു പിന്നാലെയാണ് ഫുട്ബോൾ ലോകത്തിൻറെ തലതാഴ്ത്തിക്കൊണ്ട് മറ്റൊരു സംഭവം കൂടി ഉണ്ടായത്.