പറങ്കി പടയെ വ്യക്തമായ ആധിപത്യത്തിൽ തകർത്തെറിഞ്ഞതിന്റെ ആത്മ വിശ്വാസവുമായി പന്തു തട്ടിയ ജർമൻ പോരാളികളെ വിറപ്പിച്ചു ഹങ്കറി പുറത്തേക്ക്
മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ റോളണ്ട് സലായിയുടെ അസ്സിസ്റ്റിൽ നിന്നും ആദം സലായി ഗോൾ കണ്ടെത്തി ഹങ്കറിയേ മുന്നിലെത്തിരുന്നു. തിരിച്ചടിക്കാൻ പതിനെട്ടടവും പയറ്റിയ ജർമൻ മുന്നേറ്റ നിരയെ ഒരു പരിധിവരെ പിടിച്ചു കെട്ടാൻ ആദ്യ പകുതിയിൽ ഹങ്കറിക്കായി. 66ആo മിനിറ്റ് വരേ പിന്നിട്ടു നിന്ന ജർമനിയെ മാറ്റ് ഹമ്മൽസിന്റെ അസ്സിസ്റ്റിൽ നിന്നും കായ് ഹാവേർട്സാണ് ഒപ്പമെത്തിച്ചതു.
എന്നാൽ ബുദപേസ്റ്റിലെ ആരാധകരുടെ ആവേശോജ്വലമായ ആർപ്പുവിളികൾ മ്യൂണിച്ചിലും പുൽമൈതാനത്തെ പുളകം കൊള്ളിച്ചപ്പോൾ മറ്റൊരു മികച്ച ഗോളിലൂടെ നിമിഷനേരം കൊണ്ട് ഹങ്കറി വീണ്ടും മുന്നിലെത്തി.
എന്നാൽ മ്യൂണിക്കിൽ തോറ്റു കൊടുക്കാൻ ലോക ജേതാക്കളായ ജോക്കിം ലോയുടെ പടക്കുതിരകൾ ഒരുക്കമല്ലായിരുന്നു.ലിയോൺ ഗോരസ്ക യുടെ ഗോളിൽ സമനില പിടിച്ചു പ്രീ ക്വാർട്ടറിലേക്കുള്ള വഴി ശോഭനമാക്കി ജർമൻ നിര. പ്രീക്വാർട്ടറിൽ നേരിടാനുള്ളത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ടിനെ.