in

സൗത്ത് ഗേറ്റിന്റെ നെഞ്ചിൽ നീറിയെരിഞ്ഞ പക വെബ്ലിയിലെ പുൽത്തകിടിയിൽ ജർമനി വെന്തു വെണ്ണീറായി

England Gerrmany

യൂറോ 2020 യുടെ തുടക്കം മുതൽ സ്റ്റാർട്ടിങ് ഇലവൻ തിരഞ്ഞെടുക്കുന്നതിൽ പഴികേട്ട സൗത്ത് ഗേറ്റ് ഇന്നും കരുത്തുറ്റ ജർമൻ നിരക്കെതിരെയും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ് എന്നിവരിലൂന്നി ആയിരുന്നു ഇംഗ്ലണ്ട് കൊച്ചു സൗത്ത് ഗേറ്റ് തന്ദ്രങ്ങൾക്കു കരുത്തു പകർന്നത്. യുവ നിരയിലെ ശ്രദ്ധേയരായ ജാക്ക് ഗ്രീലിഷ് ജെയ്ഡൺ സാഞ്ചോ എന്നിവരെ ബെഞ്ചിലിരുത്തിയാണ് മത്സരം ആരംഭിചതു. ആർസെനൽ യങ് സെൻസേഷൻ ബുകയോ സാക യെ റൈറ്റ് വിങ്ങിൽ പരീക്ഷിച്ചത് മാത്രമാണ് എടുത്തു പറയത്തക്ക മാറ്റം.

സമ്പന്നമായ താരനിരയുണ്ടായിട്ടും മികച്ച മുന്നേറ്റങ്ങൾ ഇംഗ്ളണ്ടിൽ നിന്നും ആദ്യ പകുതിയിൽ അകന്നു നിന്നു. ജർമൻ നിരയാകട്ടെ ഇംഗ്ലീഷ് ഗോളിയെയും പ്രതിരോധ നിരയെയും പരീക്ഷണവിധേയമാക്കി കൊണ്ടിരുന്നു. എന്നാൽ കൈ ഹാവേർട്സ് നൽകിയ ത്രൂ ബോൾ കണക്ട് ചെയ്തു് ഗോളാക്കാനാകാത്ത ടിമോ വെർമെറിന്റെ ഫിനിഷിങ് പിഴവ് ജർമൻ ആരാധകർക്ക് നിരാശ സമ്മാനിച്ചു.

കൈ ഹാവേർട്സ് ഇംഗ്ലീഷ് ഗോൾ വല ലക്ഷ്യമാക്കി തൊടുത്ത വോളി അതിവിദഗ്ധമായി തടഞ്ഞ ഇംഗ്ലണ്ട് ഗോളി പിക്‌ഫോർഡ് ന്റെ ഔട്ട് സ്റ്റാന്റിംഗ് ഫോം ഇംഗ്ലീഷ് നിരയുടെ ശക്തി വിളിച്ചോതുന്നതായി. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ അവസാനിച്ചുവെങ്കിലും രണ്ടാം പകുതിയിൽ ബുകയോ സാക്കയെ പിൻവലിച്ചു ജാക്ക് ഗ്രീലിഷ് എന്ന മാന്ത്രികനെ കൊണ്ടു വന്നത് മുതൽ ഇംഗ്ലണ്ട് മത്സരം കൈപ്പിടിയിൽ ഒതുക്കാൻ തുടങ്ങിയിരുന്നു.

അതിൻറെ പ്രതിഫലനം എന്നോണം ഹാരി കെയ്ൻ ജാക്ക് ഗ്രീലിഷ് എന്നിവരുടെ സുദ്ധര നീക്കത്തിനൊടുവിൽ പന്തു സ്വീകരിച്ച ലുക് ഷൗ നൽകിയ അസ്സിസ്റ്റിൽ നിന്നും ടൂർണമെന്റിൽ ഉടനീളം പഴികേട്ട റഹീം സ്റ്റെർലിങ് ഇംഗ്ലീഷ് നിരയെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയ ആഘാതത്തിൽ നിന്നും നെടുവീർപ്പിടുന്നതിനിടയിൽ ഗ്രീലീഷിന്റെ തന്നെ അസ്സിസ്റ്റിൽ നിന്നും ഹാരി കെയ്ൻ യൂറോ 2020 യിലെ ആദ്യ ഗോൾ കണ്ടെത്തി ഇംഗ്ലണ്ടിന് വ്യക്തമായ ലീഡ് നേടിക്കൊടുത്തു. ഇതിനിടയിൽ ജർമനിക്കു ലഭിച്ച സുവർണാവസരം മുള്ളർ പുറത്തേക്ക് അടിച്ചത് ജർമൻ ആരാധകർക്ക് ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത നിമിഷം സമ്മാനിച്ചു.

മരണ ഗ്രൂപ്പിലെ മരണക്കളികൾ കടന്നു നോക്ക് ഔട്ടിൽ പ്രവേശിച്ച പോർച്ചുഗൽ ഫ്രാൻസ് എന്നിവർക്ക് പിറകെ ജര്മനിക്കും മടങ്ങാം വരാനിരിക്കുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ.

Luka Modric.

ക്രൊയേഷ്യയുടെ നിസ്വാർത്ഥനായ രക്ഷകൻ ബൂട്ടഴിച്ചു

കരഞ്ഞുകൊണ്ട് പിന്മാറിയ സെറീനയ്ക്ക് ആരാധകരുടെ ആദരം