ഖത്തർ ലോകക്കപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യതക്കളുണ്ടായിരുന്ന ടീമുകളിളോന്നായിരുന്നു പോർച്ചുഗൽ. എന്നാൽ ഏറെ പ്രതീക്ഷയോടെ വന്ന റൊണാൾഡോയ്ക്കും കൂട്ടാളികൾക്കും നിരാശയോടെയാണ് ഖത്തറിൽ നിന്നും മടങ്ങേണ്ടി വന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. തുടർന്ന് പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ മറി കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
എന്നാൽ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളുകൾക്ക് പോർച്ചുഗൽ പരാജയം ഏറ്റുവാങ്ങി ഖത്തർ ലോകകപ്പിൽ നിന്നും പുറത്താക്കുകയായിരുന്നു.
ടീമിന്റെ നായകനും ഒപ്പം തന്റെ അവസാന ലോകകപ്പ് കളിക്കാൻ ഇറങ്ങിയ റൊണാൾഡോയെ ക്വാർട്ടർ, പ്രീക്വാർട്ടർ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിന് പരിശീലൻ ഫെർണാണ്ടോ സാന്റോസിന് നേരെ വളരെയധികം വിമർശനങ്ങളാണ് ഉയർന്നത്.
എന്നാൽ ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തു വന്നിരിക്കുകയാണ് ജർമനിയുടെ ലോകകപ്പ് ജേതാവും മുൻ ക്യാപ്റ്റൻ കൂടിയായ ലോതർ മത്തൗസ്. റൊണാൾഡോ തീർച്ചയായും ലോകകപ്പിലെ ഒരു വലിയ പരാജയമാണ് എന്നാണ് ഇതിഹാസം പറഞ്ഞത്.
“തന്റെ ഈഗോ കാരണം ടീമിനെയും തന്നെയും റൊണാൾഡോ തകർത്തു. അവൻ ഒരു മികച്ച കളിക്കാരനും തികച്ചും മാരകമായ ഫിനിഷറുമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ പാരമ്പര്യത്തിന് കോട്ടം വരുത്തിയിരിക്കുന്നു. അയാൾക്ക് ഒരു ടീമിൽ ഇടം കണ്ടെത്താനാകുമെന്ന് ചിന്തിക്കാൻ എനിക്ക് പ്രയാസമാണ്. എനിക്ക് റൊണാൾഡോയോട് സഹതാപം തോന്നുന്നു, റൊണാൾഡോ തീർച്ചയായും ലോകകപ്പിലെ ഒരു വലിയ പരാജയമാണ്.” എന്നാണ് ലോതർ മത്തൗസ് പറഞ്ഞത്.
എന്തിരുന്നാലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ ഇനി ഏത് ക്ലബ്ബിനുവേണ്ടി പന്ത് തട്ടും എന്നറിയാനുള്ള ആകാംക്ഷയാണ് ഫുട്ബോൾ ലോകത്തിന്.