in , , ,

LOVELOVE LOLLOL OMGOMG

എ എഫ് സി കപ്പ്‌ അരങ്ങേറ്റം ഗംഭീരമാക്കി ഗോകുലം..

എ എഫ് സി കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോകുലത്തിന് വിജയം. എ ടി കെ മോഹൻ ബഗാനെ തകർത്തത്  രണ്ടിനെതിരെ നാല് ഗോളുകൾക്ക്. ഗോകുലത്തിന് വേണ്ടി ലൂക്ക രണ്ടും ജിതിൻ റിഷാദ് എന്നിവർ ഓരോ ഗോളും നേടി

എ എഫ് സി കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോകുലത്തിന് വിജയം. എ ടി കെ മോഹൻ ബഗാനെ തകർത്തത്  രണ്ടിനെതിരെ നാല് ഗോളുകൾക്ക്. ഗോകുലത്തിന് വേണ്ടി ലൂക്ക രണ്ടും ജിതിൻ റിഷാദ് എന്നിവർ ഓരോ ഗോളും നേടി 

4-3-3 ഫോർമേഷനിലാണ് ഗോകുലം കേരള അണിനിരന്നത്.4-2-3-1 എന്നാ ഫോർമേഷനിലാണ് എ ടി കെ യെ ജുവാൻ ഫെർനാടോ അണിനിരത്തിയത്. മത്സരം പ്രതീക്ഷിച്ചത് പോലെ തന്നെ കടുപ്പമേറിയതായിരുന്നു.

തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് കൊൽക്കത്ത ക്ലബ്ബായിരുന്നു. ഗോകുലം പെനാൽറ്റി ബോക്സിലേക്ക് എ ടി കെ താരങ്ങൾ ഇരച്ചു കേറിയെങ്കിലും ഫലമുണ്ടായില്ല. പയ്യെ പയ്യെ ഗോകുലം പ്രത്യ അക്രമങ്ങൾ അഴിച്ചു വിട്ടു.

15 ആം മിനുറ്റിൽ ലിസ്റ്റൺ ഇടത് പാർശത്തിൽ നിന്നും തളികയിൽ എന്നാ പോലെ റോയ് കൃഷ്ണക്ക് വെച്ച് കൊടുത്തെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. തൊട്ട് അടുത്ത നിമിഷം കോകോ കൊടുത്ത ബോൾ സ്വീകരിച്ചു മുന്നേറിയ റോയ് കൃഷ്ണ ഗോൾ പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും പോസ്റ്റ്‌ വില്ലനായി.വിട്ട് കൊടുക്കാൻ ഒരുക്കമല്ലാതെ ഇരുന്ന ഗോകുലം പ്രത്യ അക്രമങ്ങൾ അഴിച്ചു വിട്ടു. തുടരെ തുടരെ ഷോട്ടുകൾ കൊൽക്കത്ത ഗോൾ പോസ്റ്റ്‌ ലക്ഷ്യം വെച്ച് പറന്നു.

കൊക്കോയുടെ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊൽക്കത്തക്കും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.ആക്രമണങ്ങളും പ്രത്യ ആക്രമണങ്ങൾ കൊണ്ടും മികച്ചതായിരുന്നു ആദ്യ പകുതി. പക്ഷെ ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.എങ്കിലും ആദ്യ പകുതിയിൽ മികച്ചത് നിന്നത് എ ടി കെ തന്നെയായിരുന്നു.

ഒടുവിൽ 49 ആം മിനുറ്റിൽ വലത് പാർശത്തിൽ നിന്ന് സമാൻ കട്ട്‌ ബാക്ക് ചെയ്തു കൊടുത്ത പന്ത് ഗോൾ പോസ്റ്റിലേക്ക് തിരിച്ചു വിടണ്ട ചുമതല മാത്രമേ ലൂക്കക്ക് ഉണ്ടായുള്ളു. .നിമിഷങ്ങൾക്ക് അകം തന്നെ എ ടി കെ യുടെ മറുപടിയെത്തി. ലിസ്റ്റണിന്റെ കോർണർ.പോസ്റ്റിലേക്ക് തിരിച്ചു വിട്ട് പ്രിതം കോട്ടൽ എ ടി കെ യെ ഒപ്പമെത്തിച്ചു.പക്ഷെ വിട്ടു കൊടുക്കാൻ ഒരുക്കമല്ലാതെ ഇരുന്ന ഗോകുലം റിഷാദിലൂടെ ഒരിക്കൽ കൂടി മുന്നിലെത്തി. പിന്നീട് അങ്ങോട്ട്‌ ഗോകുലം അഴിഞ്ഞു ആടുകയായിരുന്നു.65 ആം മിനുറ്റിൽ ലൂക്ക ഒരിക്കൽ കൂടി ഗോകുലത്തിന് വേണ്ടി വല കുലുക്കി.

പക്ഷെ വെറുതെ വിട്ടു കൊടുക്കാൻ എ ടി കെ മോഹൻ ബഗാൻ ഒരുക്കമായിരുന്നില്ല.80 ആം മിനുറ്റിൽ ലിസ്റ്റണിന്റെ അതിമനോഹരമായ ഫ്രീ കിക്ക് ഗോളിൽ എ ടി കെ തങ്ങളുടെ രണ്ടാം ഗോൾ സ്വന്തമാക്കി. പക്ഷെ പ്രത്യ ആക്രമനങ്ങൾ തുടർന്ന ഗോകുലം 89 ആം മിനുറ്റിൽ ജിതിനിലുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

അഗ്യൂറോയുടെ ആ ചരിത്ര ഗോളിനെ പറ്റി സംശയം ഉന്നയിച്ചു റൂണി

ഡി കോക്കും രാഹുലും കൂടി തകർത്ത റെക്കോർഡുകൾ ഇവയാണ്..