in

AngryAngry LOVELOVE CryCry OMGOMG LOLLOL

2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾക്ക് മികച്ച നേട്ടം…

ലോകഫുട്ബോളിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ പ്രഖ്യാപിച്ചു, ദുബായിലെ അൽ വാസൽ പ്ലാസയിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ കൈമാറിയത്, 2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ നേടിയവരുടെ ലിസ്റ്റ് ഇങ്ങനെയാണ്….

PSG Trio

ലോകഫുട്ബോളിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ പ്രഖ്യാപിച്ചു, ദുബായിലെ അൽ വാസൽ പ്ലാസയിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ കൈമാറിയത്,

ലോകമെമ്പാടുമുള്ള അഞ്ച് ദശലക്ഷം ആരാധകർ പങ്കെടുത്ത വോട്ടെടുപ്പിന് ശേഷമാണ് വിജയികളെ തിരഞ്ഞെടുത്തത്, വിജയികളെ തീരുമാനിക്കാനുള്ള വോട്ടിങ് ഡിസംബർ 20-ന് അവസാനിച്ചിരുന്നു, തുടർന്നാണ് 2022-ലേക്ക് കടക്കുന്നതിന് മുൻപ് ഡിസംബർ 27-ന് തന്നെ പുരസ്‌കാരങ്ങൾ കൈമാറിയത്,

PSG Trio

പുരുഷന്മാരിൽ 2021-ലെ ഏറ്റവും മികച്ച കളിക്കാരനായി പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയെയും, 2021-ലെ മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുറ്റെയ്യാസിനെയും തിരഞ്ഞെടുത്തു,

ഗ്ലോബ് സോക്കർ സമ്മാനിക്കുന്ന 2021-ലെ ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ്, മറഡോണ അവാർഡ് എന്നിവ ബയേൺ മ്യൂണികിന്റെ പോളണ്ട് സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്കി നേടി. പ്ലെയർ കരിയർ അവാർഡ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോയാണ് സ്വന്തമാക്കിയത്,

2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ നേടിയവരുടെ ലിസ്റ്റ് ഇങ്ങനെയാണ്…

– പുരുഷന്മാരിലെ ഏറ്റവും മികച്ച താരം – കൈലിയൻ എംബാപ്പെ

– ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ – റോബർട്ട് ലെവന്റോസ്കി

– മറഡോണ അവാർഡ് – റോബർട്ട് ലെവൻഡോവ്സ്കി

– എക്കാലത്തെയും മികച്ച ടോപ്പ് സ്കോറർ – ക്രിസ്റ്റ്യാനോ റൊണാൾഡോ

– പ്ലയെർ കരിയർ അവാർഡ് – റൊണാൾഡീഞ്ഞോ

– ഈ വർഷത്തെ മികച്ച പരിശീലകൻ – റോബെർട്ടോ മാൻസീനി

– ഈ വർഷത്തെ മികച്ച ദേശീയ ടീം – ഇറ്റലി

– ഈ വർഷത്തെ മികച്ച ഏജന്റ് – ഫെഡറിക്കോ പാസ്റ്റോറെല്ലോ

– ഈ വർഷത്തെ മികച്ച സ്പോർട്ടിങ് ഡയറക്ടർ – ടിക്‌സികി ബെഗിരിസ്റ്റൈൻ

– ഈ വർഷത്തെ മികച്ച പുരുഷ ക്ലബ്ബ് – ചെൽസി

– ഈ വർഷത്തെ മികച്ച ഡിഫൻഡർ – ലിയോനാർഡോ ബൊനൂച്ചി

– ഈ വർഷത്തെ മികച്ച ഗോൾകീപ്പർ – ജിയാൻലൂജി ഡോണാരുമ്മ

– ഈ വർഷത്തെ മികച്ച വനിത ക്ലബ്ബ്‌ – ബാഴ്സലോണ

– വനിതകളിലെ ഏറ്റവും മികച്ച താരം – അലക്സിയ പുറ്റെയ്യാസ്

– ഇന്നവേഷൻ അവാർഡ് – സീരി എ

– ഈ വർഷത്തെ മികച്ച eSports Player – Msdossary7

– ആഫ്രിക്കയിലെ മികച്ച യൂത്ത് അക്കാദമി – ZED FC

PSG താരം എംബാപ്പെ തന്റെ തീരുമാനം പ്രഖ്യാപിക്കുന്ന തീയതി പുറത്തുവിട്ട് സ്പാനിഷ് മാധ്യമം…

ആരെയും നിരാശപ്പെടുത്താതെ ഗ്ലോബൽ സോക്കർ, സൂപ്പർതാരങ്ങൾക്ക് എല്ലാവർക്കും വ്യത്യസ്ത അവാർഡുകൾ…