in

LOVELOVE LOLLOL CryCry OMGOMG

ആരെയും നിരാശപ്പെടുത്താതെ ഗ്ലോബൽ സോക്കർ, സൂപ്പർതാരങ്ങൾക്ക് എല്ലാവർക്കും വ്യത്യസ്ത അവാർഡുകൾ…

ഗ്ലോബ് സോക്കർ സമ്മാനിക്കുന്ന 2021-ലെ ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ്, മറഡോണ അവാർഡ് എന്നിവ ബയേൺ മ്യൂണികിന്റെ പോളണ്ട് സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്കി നേടി. പ്ലെയർ കരിയർ അവാർഡ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോയാണ് സ്വന്തമാക്കിയത്, കൂടുതൽ വിവരങ്ങൾക്ക് താഴെ വായിക്കുക…

ലോകഫുട്ബോളിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ പ്രഖ്യാപിച്ചു, ദുബായിലെ അൽ വാസൽ പ്ലാസയിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ കൈമാറിയത്,

ലോകമെമ്പാടുമുള്ള അഞ്ച് ദശലക്ഷം ആരാധകർ പങ്കെടുത്ത വോട്ടെടുപ്പിന് ശേഷമാണ് വിജയികളെ തിരഞ്ഞെടുത്തത്, വിജയികളെ തീരുമാനിക്കാനുള്ള വോട്ടിങ് ഡിസംബർ 20-ന് അവസാനിച്ചിരുന്നു, തുടർന്നാണ് 2022-ലേക്ക് കടക്കുന്നതിന് മുൻപ് ഡിസംബർ 27-ന് തന്നെ പുരസ്‌കാരങ്ങൾ കൈമാറിയത്,

പുരുഷന്മാരിൽ 2021-ലെ ഏറ്റവും മികച്ച കളിക്കാരനായി പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയെയും, 2021-ലെ മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുറ്റെയ്യാസിനെയും തിരഞ്ഞെടുത്തു,

ഗ്ലോബ് സോക്കർ സമ്മാനിക്കുന്ന 2021-ലെ ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ്, മറഡോണ അവാർഡ് എന്നിവ ബയേൺ മ്യൂണികിന്റെ പോളണ്ട് സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്കി നേടി. പ്ലെയർ കരിയർ അവാർഡ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോയാണ് സ്വന്തമാക്കിയത്,

2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ നേടിയവരുടെ ലിസ്റ്റ് ഇങ്ങനെയാണ്…

– പുരുഷന്മാരിലെ ഏറ്റവും മികച്ച താരം – കൈലിയൻ എംബാപ്പെ

– ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ – റോബർട്ട് ലെവന്റോസ്കി

– മറഡോണ അവാർഡ് – റോബർട്ട് ലെവൻഡോവ്സ്കി

– എക്കാലത്തെയും മികച്ച ടോപ്പ് സ്കോറർ – ക്രിസ്റ്റ്യാനോ റൊണാൾഡോ

– പ്ലയെർ കരിയർ അവാർഡ് – റൊണാൾഡീഞ്ഞോ

– ഈ വർഷത്തെ മികച്ച പരിശീലകൻ – റോബെർട്ടോ മാൻസീനി

– ഈ വർഷത്തെ മികച്ച ദേശീയ ടീം – ഇറ്റലി

– ഈ വർഷത്തെ മികച്ച ഏജന്റ് – ഫെഡറിക്കോ പാസ്റ്റോറെല്ലോ

– ഈ വർഷത്തെ മികച്ച സ്പോർട്ടിങ് ഡയറക്ടർ – ടിക്‌സികി ബെഗിരിസ്റ്റൈൻ

– ഈ വർഷത്തെ മികച്ച പുരുഷ ക്ലബ്ബ് – ചെൽസി

– ഈ വർഷത്തെ മികച്ച ഡിഫൻഡർ – ലിയോനാർഡോ ബൊനൂച്ചി

– ഈ വർഷത്തെ മികച്ച ഗോൾകീപ്പർ – ജിയാൻലൂജി ഡോണാരുമ്മ

– ഈ വർഷത്തെ മികച്ച വനിത ക്ലബ്ബ്‌ – ബാഴ്സലോണ

– വനിതകളിലെ ഏറ്റവും മികച്ച താരം – അലക്സിയ പുറ്റെയ്യാസ്

– ഇന്നവേഷൻ അവാർഡ് – സീരി എ

– ഈ വർഷത്തെ മികച്ച eSports Player – Msdossary7

– ആഫ്രിക്കയിലെ മികച്ച യൂത്ത് അക്കാദമി – ZED FC

2021-ലെ ഗ്ലോബ് സോക്കർ അവാർഡുകൾ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾക്ക് മികച്ച നേട്ടം…

ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് താരങ്ങളെ അവരുമായി താരതമ്യം ചെയ്യുന്നത് തമാശ പോലെയാണ്…