ഐഎസ്എൽ വമ്പന്മാരായ എഫ്സി ഗോവ പതിനൊന്നാം സീസൺ വളരെയധികം പ്രതിക്ഷയോടെയാണ് നോക്കി കാണുന്നത്. പക്ഷെ ഇതുവരെ ടീമിന് ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല.
ഇപ്പോളിത എഫ്സി ഗോവ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. നിലവിൽ ടീമിന്റെ പ്രധാന താരങ്ങളായ ബോർജ ഹെരേരയും റൗലിൻ ബോർഗെസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.
നവംബർ 2ന് നടക്കാനിരിക്കുന്ന ബംഗളുരുവിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പ്രെസ്സ് കോൺഫറൻസിൽ, ഗോവ പരിശീലകൻ മനോലോ മാർക്വേസാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.
ബംഗളുരുവിനെതിരെയുള്ള പോരാട്ടത്തിന് പുറമെ നവംബർ 6ന് നടക്കാനിരിക്കുന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിലും ഇരുവർക്കും കളിക്കാൻ കഴിയില്ലായെന്നും മാർക്വേസ് വ്യക്തമാക്കി.
നിലവിൽ സീസണിൽ നാല് ഗോൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലാണ് ബോർജ. എന്തിരുന്നാലും ബോർജയുടെ പരിക്ക് ഗോവയെ എത്രത്തോളം ബാധിക്കുമെന്ന് നോക്കി കാണേണ്ടത് തന്നെയാണ്.