in

LOVELOVE AngryAngry LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടുവാൻ ഗോവ പ്രയോഗിച്ച തന്ത്രം ഇതാണ്…

ആദ്യ 20മിനിറ്റ് ന് ശേഷം ഗോവയുടെ ആദ്യ ഗോൾ വന്നപ്പോൾ മുതൽ ഗോവ പ്രെസ്സിങ് ഗെയിം പുറത്തെടുത്തു. ഒപ്പം പരുക്കൻ കളിയും. കൂടാതെ എതിർ ടീമിനെ പരമാവധി പ്രകോപിപ്പിച്ചു പരമാവധി ഫൗൾ വാങ്ങി എടുത്തു. അപരമായ അഭിനയം കൂടി ആയപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞു. അത് ശരിക്കും അവരുടെ ടാറ്റിക്സ് ആയിരുന്നു അതിൽ നമ്മൾ വീണു പോയി എന്നതാണ് സത്യം.

ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം എതിരാളികളെ വിടാതെ പ്രസ് ചെയ്ത് വരിഞ്ഞുമുറുക്കി ശ്വാസം വിടാൻ പോലും അനുവദിക്കാതെ വിജയം കവർന്നെടുക്കുന്ന ബ്ലാസ്റ്റേഴ്സ് ശൈലിക്ക് പറ്റിയ മറുമരുന്ന് തന്നെയായിരുന്നു ഗോവ കണ്ടുപിടിച്ചത്. അവരുടെ നമ്പർ! അതിൽ അവർ വിജയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രണ്ട് ഗോൾ വഴങ്ങിയ ശേഷം ഗോവ അവരുടെ കളി പുറത്തെടുത്തു. ഗോവ കുഴിച്ച കുഴിയിൽ ബ്ലാസ്റ്റേഴ്സ് വീഴുകയും ചെയ്തു.

ഇന്നലെ സെക്കന്റ് ഹാഫിൽ ഗോവൻ കളിക്കാരുടെ ആറ്റിട്യൂഡ് ഒരു പരിധിവരെ ഫുട്‌ബോൾ പ്രേമികളെ വെറുപ്പിച്ചു. ഓർഗേ ഓർട്ടിസിന്റെ ഡൈവിങ് അഭിനയം, ഗ്ലാൻ- ന്‍റെ പരിക്ക് അഭിനയം, ബ്ലാസ്റ്റേഴ്സിന് എതിരെ ഫൗൾ വിളിച്ചു കഴിഞ്ഞാൽ കൂളായി എണീറ്റുപോകും.
പോസിറ്റീവ് ആയി കളി മാത്രം നോക്കിയാൽ എടു ബേഡിയയുടെ കോർണർ കിക്ക്‌ ജന്മത്തു മറക്കൂല്ല.

അതുപോലെ ബ്ലാസ്റ്റേഴ്സിനെ പ്ലാൻ ചെയ്യാൻ വിടാതെ അവർ നിരന്തരം close down ചെയ്തുകൊണ്ടിരുന്നത്, അതുപോലെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ശ്രദ്ധേയമായിരുന്നു. പക്ഷെ ഒരിക്കൽ മഞ്ഞക്കാർഡ് കിട്ടിയ പെരേര ഡയസ് വീണ്ടും വീണ്ടും അനാവശ്യമായി aggressive ആകുമ്പോ അടുത്ത കളിയിൽ ടീം 10 പേരായി ഇറങ്ങേണ്ടി വരുമോ എന്ന ഭയവും.

ആദ്യ 20മിനിറ്റ് ന് ശേഷം ഗോവയുടെ ആദ്യ ഗോൾ വന്നപ്പോൾ മുതൽ ഗോവ പ്രെസ്സിങ് ഗെയിം പുറത്തെടുത്തു. ഒപ്പം പരുക്കൻ കളിയും. കൂടാതെ എതിർ ടീമിനെ പരമാവധി പ്രകോപിപ്പിച്ചു പരമാവധി ഫൗൾ വാങ്ങി എടുത്തു. അപരമായ അഭിനയം കൂടി ആയപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞു. അത് ശരിക്കും അവരുടെ ടാറ്റിക്സ് ആയിരുന്നു അതിൽ നമ്മൾ വീണു പോയി എന്നതാണ് സത്യം.

എന്നിരുന്നാലും കഴിഞ സീസണുകൾ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് നോട് ജയ്ക്കാൻ എതിർ ടീമുകൾ പാടുപെടുകയാണ്.
പണ്ടൊക്കെ ബ്ലാസ്റ്റേഴ്‌സ് ആയിട്ട് കളി വരുമ്പോൾ അവർ ക്ക് ഭയങ്കര സന്തോഷം ആയിരുന്നു കാരണം അവർക്കു വിജയം ഉറപ്പ് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു സമനില….. പക്ഷെ ഇപ്പൊ അത് മാറി. ഇപ്പൊ ബ്ലാസ്റ്റേഴ്‌സിനോട് കളി വന്നാൽ തോൽവി അല്ലെങ്കിൽ ഒരു സമനില മാത്രം എന്നാ നിലയിലായി.

CR7-നെതിരെയുള്ള വിവാദ പരാമർശം; അത് CR7-ന്റെ തെറ്റല്ലെന്ന് തിരുത്തി ബുഫൺ

സ്വഭാവം ദൂഷ്യം കൊണ്ട് തന്നിലെ പ്രതിഭയോട് നീതി പുലർത്താൻ കഴിയാതെ പോയ താരം..