in , , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഗോകുലം കേരള എഫ്സിയിലേക്ക്?

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോട് വിട പറഞ്ഞ മലയാളി താരം പ്രശാന്ത് മോഹൻ തന്റെ സ്വന്തം നാടായ കോഴിക്കോടിലെ ഐ ലീഗ് ചാമ്പ്യൻസ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോട് വിട പറഞ്ഞ മലയാളി താരം പ്രശാന്ത് മോഹൻ തന്റെ സ്വന്തം നാടായ കോഴിക്കോടിലെ ഐ ലീഗ് ചാമ്പ്യൻസ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചതോടെ ഫ്രീ ഏജന്റായ പ്രശാന്ത് മോഹൻ ഇത്തവണ ഐ ലീഗ് ഹാട്രിക് കിരീടം ലക്ഷ്യം വെക്കുന്ന ഗോകുലം കേരള എഫ്സിയിൽ കളിക്കാനുള്ള സാധ്യതകൾ തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗോകുലം കേരള എഫ്സിയിലേക്കുള്ള ട്രാൻസ്ഫർ സംബന്ധിച്ച് ക്ലബ്ബുമായി താരം ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.

കൂടുതൽ കളി സമയം ലഭിക്കുവാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഐ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്ന ഗോകുലം കേരള എഫ്സി ടീമിൽ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രശാന്ത്.

25 കാരനായ പ്രശാന്ത് മോഹൻ 2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയാണ് കുപ്പായമണിഞ്ഞത്. 61 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച താരം 1 ഗോളും മൂന്നു അസിസ്റ്റുമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയിട്ടുള്ളത്.

ഗോകുലം കേരള എഫ്സിയിലേക്ക് താരം പോകുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെങ്കിലും, ട്രാൻസ്ഫർ സംബന്ധിച്ച് ചർച്ചകൾ കഴിഞ്ഞിട്ടുണ്ട്. ഇരുപാർട്ടികൾക്കും അനുകൂലമായ ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ പ്രശാന്ത് വരുംസീസണിൽ ഗോകുലം കേരളയുടെ കുപ്പായമണിഞ്ഞേക്കും.

കാത്തിരുന്ന വാർത്ത എത്തുന്നു; മെസിക്ക് വേണ്ടി ബാഴ്സയുടെ പുതിയ പ്ലാൻ; ക്ലബ് ഓഹരികൾ വിറ്റ് പണം തയാറാക്കി ലാപോർട്ട

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളുടെ പട്ടിക പുറത്ത്; സൂപ്പർ താരം എംബാപ്പെ പട്ടികയിലെ നാലാമൻ