in ,

LOVELOVE OMGOMG

ടീമിലേക്ക് വന്നത് ബാഴ്സലോണയുടേത് ഉൾപ്പടെയുള്ള കിടിലൻ സ്പാനിഷ് താരങ്ങൾ???

വരാൻ പോകുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾ നിലവിൽ ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിലേക്കാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഓഗസ്റ്റ് 13നാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഗോകുലം കേരള vs കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അരങ്ങേറുന്നത്.

വരാൻ പോകുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾ നിലവിൽ ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിലേക്കാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഓഗസ്റ്റ് 13നാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഗോകുലം കേരള vs കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അരങ്ങേറുന്നത്.

കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഇത്തവണ ഐഎസ്എൽലേക്ക് പ്രമോഷൻ നേടിയിരുന്നു. എന്നാൽ അതിനു മുൻപത്തെ രണ്ട് സീസണുകളിലും ഐലീഗിന്റെ ട്രോഫി ഉയർത്തിയ കേരളത്തിലെ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളക്ക് കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല.

പ്രധാനമായും ഗോളടിക്കുന്ന കാര്യത്തിൽ പിന്നോട്ട് പോയ ഗോകുലം കേരള ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ സ്പെയിനിൽ നിന്നുള്ള സൂപ്പർ താരങ്ങളെയാണ് ഗോളടിക്കാൻ കൊണ്ടുവന്നിട്ടുള്ളത്. സ്പാനിഷ് മുന്നേറ്റ നിര താരമായ സാഞ്ചസിനെ കൊണ്ടുവന്ന ഗോകുലം കേരള സ്പെയിനിൽ നിന്നും മറ്റൊരു റൈറ്റ് ബാക്ക് താരത്തിനെ കൂടി ടീമിൽ എത്തിച്ചിട്ടുണ്ട്.

സ്പാനിഷ് താരമായ 29 വയസ്സ് മാത്രം പ്രായമുള്ള നിലി പെർഡമോ എന്ന റൈറ്റ് ബാക്ക് താരത്തിനെയാണ് ഗോകുലം കേരള ടീമിൽ എത്തിച്ചത്. എഫ് സി ബാഴ്സലോണയുടെ ബി ടീമിനും സീനിയർ ടീമിനും വേണ്ടി കളിച്ചിട്ടുള്ള സ്പാനിഷ് താരത്തിനെ ടീമിൽ എത്തിച്ച ഗോകുലം കേരള ഇത്തവണ ഐ ലീഗ് കിരീടം നേടി അടുത്ത ഐഎസ്എൽ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹത്തോടെയാണ് സീസണിന് ഒരുങ്ങുന്നത്.

മുൻപ് ഇന്ത്യയിൽ വന്ന സമയത്ത് ഗോകുലം കേരളയെ കുറിച്ച് കേട്ടിട്ടുണ്ടെന്നും അതിനാൽ തന്നെയാണ് ഇന്ത്യയിലേക്ക് വന്നപ്പോൾ ഗോകുലം കേരളയെ തിരഞ്ഞെടുത്തത് എന്നുമാണ് സ്പാനിഷ് താരമായ നിലി പെർഡാമോ പറഞ്ഞത്. ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ കിടിലൻ വിദേശ താരങ്ങളെ ടീമിൽ എത്തിച്ച ഗോകുലം കേരള ഐ ലീഗിന്റെ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.

പ്രോ ലീഗ് ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മൂന്നു കിടിലൻ മത്സരങ്ങൾ?ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പൊളിക്കും??

ഡയസിനെക്കാൾ കൂടുതൽ സാലറി?അൽവാരോ വസ്കസ് ഗോവ വിട്ടു, അടുത്ത ടീം ഏതാണ്?