ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്ന് അറിയപ്പെടുന്നത് കൊൽക്കത്ത ആണെങ്കിലും ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിനെ അടക്കിഭരിച്ചത് കേരളത്തിൽ നിന്ന് താരങ്ങളായിരുന്നു.
ബംഗാളിലെ പ്രമുഖ ക്ലബ്ബുകൾ ആയിരുന്ന ഈസ്റ്റ്ബംഗാളിലും മോഹൻബഗാനിലും ടീമുകളിൽ മലയാളി താരങ്ങൾ നിറസാന്നിധ്യമായിരുന്നു.
ഇപ്പോഴും അതിന് അത്ര വലിയ മാറ്റമൊന്നും ഇല്ല എന്നാലും പഴയ പ്രതിഭാ ധാരാളിത്തം മലയാളി താരങ്ങൾക്ക് ഉണ്ടോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു ഫുട്ബോളിലെ നോർത്തീസ്റ്റ് വിപ്ലവം വന്നതിനുശേഷം ഇന്ത്യൻ ഫുട്ബോളിന്റർ പറുദീസ എന്ന ലേബൽ പതിയെ കേരളത്തിൽനിന്നും നോർത്തീസ്റ്റ്ലേക്ക് പോയി.
എന്നാൽ പല മലയാളി താരങ്ങളും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പോയി പ്രതിഭ വിളിച്ച് അറിയിച്ചിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു മലയാളി ഗോൾകീപ്പർ ആയിരുന്നു ടി പി രഹനേഷ്. ടിപി രഹനേഷിന്റെ അതുല്യ പ്രകടനങ്ങൾ എല്ലാം പിറന്നത് അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ ആയിരുന്നു.
- എനിക്ക് ബൂട്ട് വാങ്ങാനായി എന്റെ അമ്മ വഴിയരികിൽ പച്ചക്കറികൾ വിൽക്കുകയായിരുന്നു, ISL താരം പറയുന്നു….
- ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ
ഇപ്പോഴിതാ മറ്റൊരു മലയാളി താരം കൂടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഭാഗമാകുന്നു. ഗോകുലം കേരളയുടെ മുൻ താരവും കോട്ടയം സ്വദേശിയുമായി 23 വയസുകാരനായ ജസ്റ്റിൻ ജോർജ് ആണ് നോർത്ത് യൂണൈറ്റഡിന്റെ ഭാഗമാകുന്നത്.
185 സെൻറീമീറ്റർ ഉയരമുള്ള താരം
ഗോകുലത്തിന്റെ പ്രതിരോധ കോട്ടയുടെ ഭാഗമായിരുന്നു. അവർക്കായി മികവോടെ പ്രതിരോധത്തിൽ അച്ചടക്കത്തോടെ കളിച്ച താരം പലരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് താരം.