in , , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സിൽ കളി പഠിച്ചു ഗോകുലത്തിന് ഒപ്പം ഐ ലീഗ് ജയിച്ച മലയാളി താരം ഹൈദരാബാദിലേക്ക്

വീണ്ടും മലയാളി താരങ്ങൾക്ക് പിന്നാലെ ഐ എസ് എൽ ക്ലബ്ബുകൾ. ജെസിനും മറ്റു അനേകം സന്തോഷ്‌ ട്രോഫി താരങ്ങൾക്ക് വേണ്ടി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വാർത്ത കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്

Gokulam




വീണ്ടും മലയാളി താരങ്ങൾക്ക് പിന്നാലെ ഐ എസ് എൽ ക്ലബ്ബുകൾ. ജെസിനും മറ്റു അനേകം സന്തോഷ്‌ ട്രോഫി താരങ്ങൾക്ക് വേണ്ടി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വാർത്ത കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സിലൂടെ കളി പഠിച്ചു ഗോകുലം കേരളക്ക് വേണ്ടി കളിക്കുന്ന അലക്സ്‌ സജിക്ക്‌ വേണ്ടിയാണ് ഇപ്പോൾ ഹൈദരാബാദ് രംഗത്ത് വന്നിരിക്കുന്നത്.ഇന്ത്യൻ അണ്ടർ -23 താരം കൂടിയാണ് അദ്ദേഹം.

നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 8.33 മില്യൺ ഇന്ത്യൻ രൂപയാണ്. കഴിഞ്ഞ ഐ ലീഗ് സീസണിൽ വെറും അഞ്ചു മത്സരങ്ങളിൽ മാത്രമേ അദ്ദേഹത്തിന് പന്ത് തട്ടാൻ സാധിച്ചിരുന്നുള്ളു. സെന്റർ ബാക്കാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. വലതു സെന്റർ ബാക്കയും ഇടതു സെന്റർ ബാക്കയും താരത്തിന് കളിക്കാൻ സാധിക്കും.

2017 ൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 18 ന്ന് ടീമിലെത്തിയ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.2019 ഗോകുലം കേരളയുടെ ബി ടീമിലെത്തിയ അദ്ദേഹം ഗോകുലം കേരളയുമായി കരാർ ഒപ്പ് വെച്ചത് 2021 ലാണ്. ഗോകുലത്തിന് ഒപ്പം രണ്ട് ഐ ലീഗ് കിരീടം നേടാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. താരത്തിന്റെ നിലവിലുള്ള കരാർ മെയിൽ ഗോകുലമായി അവസാനിച്ചിരുന്നു.

മിതാലി രാജ് വിരമിച്ചു, പടിയിറങ്ങിയത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സച്ചിൻ..

ദക്ഷിണ ആഫ്രിക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരച്ചടി, ക്യാപ്റ്റൻ പരിക്കേറ്റ് സീരീസിൽ നിന്ന് പുറത്തായി..