in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഗോകുലം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്??

കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് ഗോകുലം കേരള. നിലവിലെ ഐ ലീഗ് ജേതാക്കൾ മികച്ച ഫോമിലാണ് ലീഗിൽ പന്ത് തട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോകുലം കേരളയും ഉണ്ടാകാൻ സാധ്യതകളേറെയാണ്.

കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് ഗോകുലം കേരള. നിലവിലെ ഐ ലീഗ് ജേതാക്കൾ മികച്ച ഫോമിലാണ് ലീഗിൽ പന്ത് തട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോകുലം കേരളയും ഉണ്ടാകാൻ സാധ്യതകളേറെയാണ്.

കുറച്ചു മാസങ്ങൾക്ക്‌ മുന്നേ ഐ ലീഗിലെ വിജയികളെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യുമെന്ന വാർത്തകൾ വന്നിരുന്നു. ഐ ലീഗ് ക്ലബ്ബുകളായ ഈസ്റ്റ്‌ ബംഗാളും ബാംഗ്ലൂർ എഫ് സി യും ഇപ്പോൾ കളിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലാണ്. മോഹൻ ബഗാൻ എ ടി കെ യുമായി ലയിച്ചു എ ടി കെ മോഹൻ ബഗാൻ എന്നാ പേരിലും സൂപ്പർ ലീഗിലും പന്ത് തട്ടുന്നുണ്ട്. പക്ഷെ ഇവർ ആരും ഐ ലീഗിൽ നിന്ന് പ്രൊമോട്ട് ചെയ്ത ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തിയ ടീമുകൾ അല്ല.

പക്ഷെ ഐ ലീഗ് ജേതാക്കളായി ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് ഗോകുലം കേരള നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനെ പറ്റി യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല.ഗോകുലം കേരളയുടെ വൈസ് പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

AIFF-ൽ നിന്ന് പ്രൊമോഷനെ കുറിച്ചു ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു വാക്കും ഉണ്ടായിട്ടില്ല. അതിനെക്കുറിച്ച് എന്തെങ്കിലും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ക്ലബ്ബ് എന്ന നിലയിൽ, ഞങ്ങൾ എപ്പോഴും രാജ്യത്തിലെ ടോപ് ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നു..”ഐ-ലീഗ് ടീമുകൾ തമ്മിൽ ചർച്ച ചെയ്ത് എഐഎഫ്എഫിൽ നിന്ന് കുറച്ച് വ്യക്തത നേടാൻ ശ്രമിക്കുകയാണ് . ചർച്ചിൽ ബ്രദേഴ്‌സ്, മുഹമ്മദൻ സ്‌പോർട്ടിംഗ് തുടങ്ങിയ ചരിത്ര ക്ലബ്ബുകൾ പോലും മുൻനിര ലീഗിൽ കളിക്കുന്നില്ല എന്നത് കാണുമ്പോൾ സങ്കടമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർജൻറീന താരത്തിനെ മരണത്തിൽ പുതിയ വഴിത്തിരിവ് 80 മില്യൺ നഷ്ടപരിഹാരം നൽകണം

ഇന്നെങ്കിലും ഹസർംഗക്ക്‌ മുന്നിൽ വീഴാതെയിരിക്കാൻ സഞ്ജുവിന് കഴിയുമോ??