in , , ,

LOVELOVE

ചരിത്രമെഴുതി ഗോകുലം, തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടം..

2017 ലാണ് ഗോകുലം സ്ഥാപിതമായത്. ഇന്ത്യയിലെ മികച്ച ക്ലബ്ബുകൾക്ക് പോലും സാധിക്കാത്ത നേട്ടമാണ് വെറും അഞ്ചു വർഷം കൊണ്ട് ഗോകുലം സ്വന്തമാക്കിയത്.ഗോകുലം നേടിയ രണ്ടാമത്തെ ഐ ലീഗ് കിരീടമാണ് ഇത്.

കേരള ഫുട്ബോളിലേക്ക് മറ്റൊരു കിരീടം കൂടി. സന്തോഷ്‌ ട്രോഫി കിരീടത്തിന് ശേഷം ഐ ലീഗ് കിരീടവും കേരളത്തിലേക്ക് തന്നെ. അവസാന റൗണ്ട് മത്സരത്തിൽ മുഹമ്മദനസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു ഗോകുലം കേരള തങ്ങളുടെ തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടം സ്വന്തമാക്കി.

ആദ്യ പകുതിയിൽ മുഹമ്മദൻസ് ആധിപത്യം പുലർത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഒടുവിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ റിഷാദ് ഗോകുലത്തിന്റെ ആദ്യത്തെ ഗോൾ നേടി.55 ആം മിനുറ്റിൽ കിടിലൻ ഫ്രീകിക്കിലൂടെ മാർക്കസ് ജോസഫ് മുഹമ്മദനസിനെ ഒപ്പമെത്തിച്ചു.പക്ഷെ എമിൽ ബെന്നിയിലൂടെ 60 ആം മിനുറ്റിൽ ഗോകുലം വിജയ ഗോൾ നേടി.

കിരീടത്തോടെ ഗോകുലം ചരിത്രം എഴുതി ഇരിക്കുകയാണ്.ഐ ലീഗിൽ കിരീടം നിലനിർത്തിയ ആദ്യ ക്ലബ്ബ്‌ എന്ന് ചരിത്ര നേട്ടമാണ് ഗോകുലം സ്വന്തമാക്കിയത്.ഐ-ലീഗ് കാലഘട്ടത്തിൽ ഒരു ക്ലബ്ബും തങ്ങളുടെ കിരീടം നിലനിർത്തിയിട്ടില്ല. ഐ-ലീഗിന്റെ മുൻഗാമിയായ നാഷണൽ ഫുട്ബോൾ ലീഗിന്റെ കാലഘട്ടത്തിൽ 2002-03, 2003-04 സീസണുകളിൽ കിരീടം നേടിയ കൊൽക്കത്ത ടീമായ ഈസ്റ്റ് ബംഗാൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

2017 ലാണ് ഗോകുലം സ്ഥാപിതമായത്. ഇന്ത്യയിലെ മികച്ച ക്ലബ്ബുകൾക്ക് പോലും സാധിക്കാത്ത നേട്ടമാണ് വെറും അഞ്ചു വർഷം കൊണ്ട് ഗോകുലം സ്വന്തമാക്കിയത്.ഗോകുലം നേടിയ രണ്ടാമത്തെ ഐ ലീഗ് കിരീടമാണ് ഇത്.

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം പറയുന്ന യൂട്യൂബ് സീരീസ് നാളെ പുറത്തിറങ്ങും..

It’s Liverpool….. Liverpool…. Liverpool…….