in

LOVELOVE LOLLOL AngryAngry OMGOMG CryCry

ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സുവർണാവസരം…

ഗോളുകൾ, അസിസ്റ്റ്കൾ, കിരീടങ്ങൾ, നോക്കൗട്ട് മത്സരങ്ങൾ അങ്ങനെ ചാമ്പ്യൻസ് ലീഗിലെ ഏതു കണക്ക് എടുത്തു വച്ചു തൂക്കി നോക്കിയാലും ക്രിസ്ത്യാനോ റൊണാൾഡോയുടെ തട്ട് താണ് തന്നെ ഇരിക്കും. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ആരാധകർ യുവേഫ ചാമ്പ്യൻസ് ലീഗിനെ യുവേഫയുടെ ക്രിസ്ത്യാനോ ലീഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തവണ ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് ഒപ്പമെത്താൻ സുവർണാവസരമാണ് സംജാതമായിരിക്കുന്നത്.

Messi and Ronaldo

രണ്ടു പതിറ്റാണ്ടോളമായി ഫുട്ബോൾ ലോകത്തെ സ്ഥിരം തർക്കവിഷയമാണ് ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി ഇവരിൽ ആരാണ് കേമൻ എന്നത്. ഇരുപക്ഷത്തും ലോകമെമ്പാടുമായി ചേരിതിരിഞ്ഞ് ആരാധകർ തമ്മിൽ അടിക്കുന്നത് പതിവാണ്. ഇരു താരങ്ങളുടെയും ആരാധകരുടെ ആശയപരമായ സംഘർഷം ഫുട്ബോൾ ലോകത്ത് ഏറെ കൗതുകമുണർത്തുന്ന അവസ്ഥകളിൽ ഒന്നാണ്.

സ്പെയിനിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ആയ ലാലിഗയിൽ ഒട്ടുമിക്ക റെക്കോർഡുകളും ലയണൽ മെസ്സി എന്ന അർജൻറീന സൂപ്പർതാരം കയ്യടക്കി വെച്ചിരിക്കുകയാണ്. എന്നാൽ യൂറോപ്യൻ ഫുട്ബോളിനെ ഉത്തുംഗമായ വിശേഷിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ലീഗ് റോഡുകളിലേക്ക് നോക്കുകയാണെങ്കിൽ അവിടെ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വ്യക്തമായ മേധാവിത്വം കാണുവാൻ കഴിയും.

Messi and Ronaldo

ഗോളുകൾ, അസിസ്റ്റ്കൾ, കിരീടങ്ങൾ, നോക്കൗട്ട് മത്സരങ്ങൾ അങ്ങനെ ചാമ്പ്യൻസ് ലീഗിലെ ഏതു കണക്ക് എടുത്തു വച്ചു തൂക്കി നോക്കിയാലും ക്രിസ്ത്യാനോ റൊണാൾഡോയുടെ തട്ട് താണ് തന്നെ ഇരിക്കും. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ആരാധകർ യുവേഫ ചാമ്പ്യൻസ് ലീഗിനെ യുവേഫയുടെ ക്രിസ്ത്യാനോ ലീഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തവണ ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് ഒപ്പമെത്താൻ സുവർണാവസരമാണ് സംജാതമായിരിക്കുന്നത്.

uefa ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും നാൽപതോ അതിലധികമോ അസിസ്റ്റുകൾ നേടിയിട്ടുള്ള ഒരേയൊരു താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇപ്പോൾ. ലയണൽ മെസ്സിയുടെ അസിസ്റ്റ് കളുടെ എണ്ണം 36 ആണ്. അദ്ദേഹത്തിന് അടുത്തതായി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേരിടുവാനുള്ള സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയെ ആണ്.

അവർക്കെതിരെ നാല് അസിസ്റ്റകൾ സ്വന്തം പേരിൽ കുറിക്കുവാൻ അദ്ദേഹത്തിന് കഴിയുകയില്ല എങ്കിലും 2022 ൽ തന്നെ, 40 ചാമ്പ്യൻസ് ലീഗ് അസിസ്റ്റ് ക്ലബ്ബിൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒപ്പം ഇടംപിടിക്കാൻ ലയണൽ മെസ്സിക്ക് കഴിയും. അതു നടക്കാതിരിക്കണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. അതുകൊണ്ട് 2022 മെസ്സിക്ക് ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് ഒപ്പം എത്തുവാനുള്ള സുവർണാവസരമാണ്.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളു…

എംബാപ്പെ+ഹാലൻഡ്+വിനീഷ്യസ് = പെരെസ് അണിഞ്ഞൊരുങ്ങുന്നത് അടുത്ത ഗലാക്ടികോസ് പണിയാൻ,