in

LOVELOVE OMGOMG LOLLOL

ഇതാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചതിൽ ചരിത്രത്തിൽ വച്ച് ഏറ്റവും വലിയ സുവർണാവസരം…

9 റൌണ്ട് മത്സരങ്ങൾ അവസാനിക്കുബോൾ 4 ആം സ്ഥാനം, അതും ഒന്നാമത് ഉള്ള ടീമും ആയി 2 പോയിന്റ് വ്യത്യസം ബ്ലാസ്റ്റേഴ്‌സ് മികച്ച നിലയിൽ ആണ്, ഇനി ഒരൊറ്റ വിജയം മാത്രം മതി കൊമ്പൻമാർക്ക് ഇന്ത്യൻ സൂപ്പർ ലീഗ് പോയിൻറ് പട്ടികയുടെ തലപ്പത്ത് കയറി നെറ്റിപ്പട്ടം അണിയുവാൻ.

kbfc rocks

ഇതാണ് ബ്ലാസ്റ്റേഴ്സിന് ചരിത്രത്തിൽ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ സുവർണാവസരം. ഈ തലക്കെട്ട് കണ്ടപ്പോൾ പലപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ ഒന്ന് അമ്പരന്നു പോയേക്കാം, പക്ഷേ സംഗതി സത്യമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ പോയിൻറ് പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ടു ക്ലബ്ബുകൾ തമ്മിൽ കളിച്ച മത്സരം സമനിലയിൽ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന് വന്നിരിക്കുന്നത് ഒരു സുവർണാവസരം തന്നെയാണ്.

മുൻപും കേരള ബ്ലാസ്റ്റേഴ്സ് പോയിൻറ് പട്ടികയുടെ തലപ്പത്ത് വന്നിട്ടുണ്ട് പക്ഷേ അവയെല്ലാം സീസൺ തുടങ്ങുമ്പോൾ ആദ്യ മത്സരത്തിൽ നേടിയ ജയത്തിൽ കൂടിയായിരിക്കും പക്ഷേ ചരിത്രത്തിൽ ആദ്യമായാണു ഒരു സീസൺ അതിൻറെ മധ്യ ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോയിൻറ് പട്ടികയുടെ തലപ്പത്ത് എത്തുവാൻ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിക്കുന്നത്.

kbfc rocks

സ്റ്റീവ് കോപ്പൽ പരിശീലകനായ ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം എഡിഷനിൽ ഇതുപോലെ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ട്. ഇത്തവണ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തിനു പിന്നിലാണെങ്കിലും ഒഡിഷക്ക് എതിരെ നടക്കുന്ന അടുത്ത മത്സരം വിജയിക്കുകയാണെങ്കിൽ ഒറ്റയടിക്ക് തലപ്പത്തു കയറാനുള്ള സുവർണാവസരമാണ് കൊമ്പൻ മാർക്ക് വന്നിരിക്കുന്നത്.

9 റൌണ്ട് മത്സരങ്ങൾ അവസാനിക്കുബോൾ 4 ആം സ്ഥാനം, അതും ഒന്നാമത് ഉള്ള ടീമും ആയി 2 പോയിന്റ് വ്യത്യസം ബ്ലാസ്റ്റേഴ്‌സ് മികച്ച നിലയിൽ ആണ്, ഇനി ഒരൊറ്റ വിജയം മാത്രം മതി കൊമ്പൻമാർക്ക് ഇന്ത്യൻ സൂപ്പർ ലീഗ് പോയിൻറ് പട്ടികയുടെ തലപ്പത്ത് കയറി നെറ്റിപ്പട്ടം അണിയുവാൻ.

മറ്റൊരു താരത്തിനെക്കൂടെ എത്തിക്കാൻ നെയ്മർ PSG ക്ക് മേൽ സമ്മർദ്ദമേൽപ്പിക്കുന്നു…

വമ്പൻ ട്രാൻസ്ഫർ ട്വിസ്റ്റ്; മാഴ്സലീഞ്ഞോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ…