സൗത്ത് ആഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പിൽ രണ്ടാമതും മുത്തമിട്ടിരിക്കുകയാണ്. 2013 ന് ശേഷം ടീം ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം നേടാനായുമായി. ഈ ലോകകപ്പ് നേട്ടത്തിലും ഇന്ത്യയെ നിരാശയിലാക്കുന്ന രണ്ട് ഘടകങ്ങൾ കൂടിയുണ്ട്.
ALSO READ: സഞ്ജുവിന് പുതിയൊരു ടീം കൂടി; രാജസ്ഥാന് പുറമെ മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കാനൊരുങ്ങി താരം
ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ട്വൻറി – 20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഈ ഫോർമാറ്റിൽ നിന്ന് വിരമിച്ചതാണ് ആരാധകരെ നിരാശയിലാഴ്ത്തുന്നത്. ഇനി ഐപിഎല്ലിൽ മാത്രമേ ഇരുവരെയും നമ്മുക്ക് ടി20 ഫോർമാറ്റിൽ കാണാൻ സാധിക്കുകയുള്ളു.
ALSO READ: സഞ്ജുവിന്റെ കഴിവ് പാഴാക്കി കളയുന്നു; ചർച്ചയായി ഗംഭീറിന്റെ വാക്കുകൾ
ഇരുവരുടെയും ടി20 ഫോർമാറ്റിലെ വിരമിക്കൽ ആരാധകർക്ക് നിരാശ നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ തലമുറമാറ്റമാണ് ഇതിലൂടെ വ്യക്തമാവുന്നത്. രോഹിതിനും കോഹ്ലിയ്ക്കും പകരം യുവതാരങ്ങൾ ആ പൊസിഷനുകളിലെത്തും. മലയാളി താരം സഞ്ജുവിനാണ് ഇത് സുവർണാവസരം.
ALSO READ: സഞ്ജു ഉൾപ്പെടെ 6 താരങ്ങൾക്ക് ആദ്യ ഇലവനിൽ സീറ്റുറപ്പ്; പ്രായശ്ചിത്തം ചെയ്യാൻ ബിസിസിഐ
രോഹിത്തിനും കൊഹ്‌ലിയ്ക്കും പകരം ഓപ്പണിങ് റോളിലേക്ക് സഞ്ജു പരിഗണിക്കപ്പെടുമെന്ന് ഉറപ്പാണ്. ലോകകപ്പിൽ ഒരൊറ്റ മത്സരം പോലും കളിപ്പിക്കാൻ കഴിയാത്തതിന്റെ പ്രായശ്ചിത്വവും ബിസിസിഐ ഇതിലൂടെ നടത്തും. സഞ്ജുവും യശ്വസി ജയ്‌സ്വാളുമായിരിക്കും ടീം ഇന്ത്യയുടെ അടുത്ത ഓപ്പണർമാർ. ഇവർക്ക് ബാക്ക് അപ്പായി അഭിഷേക് ശർമ്മ, ഋതുരാജ് എന്നിവരുമെത്തും. അതിനാൽ ഈ പൊസിഷനിൽ സഞ്ജു തിളങ്ങിയില്ലെങ്കിൽ സ്ഥാനചലനവുമുണ്ടായേക്കും.
ALSO READ: ടീമിലെ മുഴുവൻ പേരും മലയാളികൾ; കൗതുകമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് രാജ്യം
ഓപ്പണിങ്ങിലെക്ക് പരിഗണിക്കാവുന്ന മറ്റൊരു താരമായ ശുഭ്മാൻ ഗില്ലിനെ ഏകദിന, ടെസ്റ്റ് ടീമിലേക്കായിരിക്കും ഇന്ത്യൻ പരിഗണിക്കുക. അതിനാൽ സഞ്ജുവിന് ടി20യിൽ ഇനി ആദ്യ ഇലവൻ ഉറപ്പിക്കാം. പക്ഷെ, ഇവിടെ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ സഞ്ജുവിന്റെ സാദ്ധ്യതകൾ പൂർണമായും അവസാനിച്ചേക്കാം. പക്ഷെ ഇവിടെ തിളങ്ങിയത് മറ്റു ഫോർമാറ്റുകളി ലേക്കും സഞ്ജു പരിഗണിക്കപ്പെടും.
ALSO READ: സഞ്ജു ലിസ്റ്റിൽ; ഗംഭീർ പരിശീലകനായാൽ കോളടിക്കുക ഈ 3 താരങ്ങൾക്ക്