in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; സൂപ്പർ താരം അടുത്ത സീസണിലും തുടരും

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ച നിഷുകുമാർ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവും.നിഷുകുമാർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് പറഞ്ഞുള്ള ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തരാം ക്ലബ് വിടില്ല എന്ന വാർത്ത കൂടി പുറത്ത് വരുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ച നിഷുകുമാർ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവും.

നിഷുകുമാർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് പറഞ്ഞുള്ള ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തരാം ക്ലബ് വിടില്ല എന്ന വാർത്ത കൂടി പുറത്ത് വരുന്നത്. ഇന്ത്യൻ ഫുട്ബോൾ എന്ന മാധ്യമമാണ് താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്.

2020 ലാണ് താരം ബ്ലാസ്റ്റേഴ്സിലേക്കത്തുന്നത്. 2024 വരെ നിഷുകുമാറിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. എന്നാൽ പരിക്കും ലെഫ്റ്റ് ബാക്കിലെ ജെസ്സലിന്റെ പ്രകടനവുമെല്ലാം താരത്തിന്റെ അവസരം കുറച്ചു. ഇത്തരത്തിൽ അവസരം കുറഞ്ഞതോടെയാണ് താരം ക്ലബ് വിടുമെന്നുള്ള വാർത്ത പ്രചരിച്ചത്.

24 കാരനായ താരം ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപുള്ള താരമാണ്. കേരളാ ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 20 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ നിഷു ഒരു ഗോളും ഒരു അസിറ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.

ഇനിയെസ്റ്റ ഈസ്റ്റ്‌ ബംഗാളിലേക്ക്, താരത്തിന്റെ ഏജന്റിന് പറയാനുള്ളത് ഇതാണ്..

ചെന്നൈയിൻ എഫ് സി യെ കളി പഠിപ്പിക്കാൻ മുൻ ന്യൂ കാസിൽ യുണൈറ്റഡ് പരിശീലകനെത്തുന്നു..