in

ഇന്ന് ബ്രസീലിയൻ ഫുട്ബോളിന്റെ പുണ്യദിനം

brazil-legends

ഇന്ന് ബ്രസീലിയൻ ഫുട്ബോളിന്റെ പുണ്യദിനം ഫുട്ബോൾ ലോകത്തെ പകരംവെക്കാനില്ലാത്ത ശക്തിയാണ് ബ്രസീലിയൻ ടീം. സിരകളിൽ ഫുട്ബോളിന്റെ ലഹരിയും കാലുകളിൽ സാമ്പാ നൃത്തചുവടുകളുമായി അവർ കീഴടക്കിയ കളിക്കളങ്ങൾക്ക് പരിധികളില്ല.

ഓരോ ബ്രസീലിയന്റെയും സിരകളിൽ ഓടുന്നത് ഫുട്ബോളിന്റെ ലഹരി തന്നെയാണ്. ബ്രസീലിയൻ ഫുട്ബാലിന്റെ പകരംവെക്കാനില്ലാത്ത രാജാവാണ് അവരുടെ സ്വന്തം പെലെ.പെലെയെ അവർ ഫുട്ബോൾ രാജാവ് എന്നും ദൈവം എന്നും ഒക്കെ ആണ് വിശേഷിപ്പിക്കുന്നത്.

പെലെക്കുമുകളിൽ ആരെയും പ്രതിഷ്ഠിക്കുവാൻ ഒരു ബ്രസീലിയൻ ആരാധകനും അനുവദിക്കില്ല. അതുതന്നെയാണ് അവർക്ക് അർജൻറീന ആരാധകരോടുള്ള വൈരത്തിന്റെ കാരണവും, അവർക്ക് വലുത് മറഡോണയാണ്. ബ്രസീലിയൻ ആരാധകർക്ക് പെലെയാണ് എല്ലാം. പെലെയ്ക്കുമുകളിൽ ഒന്നും അവർ
വച്ച് വാഴിക്കില്ല.

1957 ൽ ഇതേദിവസം, ഇതേ ജൂലൈ ഏഴാം തീയതിയാണ് കാനറികൾക്കായി അവരുടെ ആ മഞ്ഞ കുപ്പായത്തിൽ അരങ്ങേറിയത് 92 മത്സരങ്ങൾ ബ്രസീലിന് പന്തുതട്ടി അതിൽ നിന്ന് 77 ഗോളുകളും അദ്ദേഹം നേടി 58ലേയും 62 ലെയും 70 യും വിശ്വ കിരീടങ്ങൾ ബ്രസീലിൻറെ മണ്ണിലേക്ക് എത്തിക്കുവാൻ പെലെ എന്ന ഫുട്ബോൾ രാജാവിന് കഴിഞ്ഞു. അങ്ങനെ യൂൾറിമെക്കപ്പ് എന്നെന്നുമേക്കുമായി ബ്രസീലിന്റെ ഷെൽഫിലെത്തിക്കാൻ പെലെയ്ക്ക് കഴിഞ്ഞു.

ആ പെലെ ബ്രസീലിനായി അരങ്ങേറിയ ദിവസം ബ്രസീലിയൻ ഫുട്ബോൾ പ്രേമികൾക്ക് പുണ്യദിനം തന്നെയാണ്.
നെയ്മറിനെയോ ഒരു റൊണാൾഡോയെയോ അവർ പെലെക്കു പകരക്കാരനായി ഒരിക്കൽ പോലും കാണുന്നില്ല കാരണം അവർക്ക് എന്നും രാജാവും ദൈവവവും എല്ലാം ഒരേയൊരു പെലെയാണ്, എഡ്‌സ്ൻഡ് അരന്റസ് ഡി നസിമെന്റോ എന്ന പെലെ.

പെനാൽറ്റി ഷൂട്ടൗട്ടിന്റെ നിലവിലെ രീതി കാലഹരണപ്പെട്ടതാണെന്ന് സ്പാനിഷ് താരം പിക്വ

ആ പഴകി തുരുമ്പിച്ച വിശ്വാസങ്ങൾ ഞാൻ തകർക്കും: ദിനേശ് കാർത്തിക്