in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കം; കൈയ്യടിച്ച് ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്‌സ് വലിയ ഭാവി കണക്കാക്കുന്ന രണ്ട് താരങ്ങളാണ് ഐമനും അസ്ഹറും. ഇരുവരും കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി താരങ്ങളാണ്. കൂടാതെ ഇരുവരും ഇരട്ട സഹോദരങ്ങൾ കൂടിയാണ്. ലക്ഷദ്വീപിൽ നിന്നുമാണ് ഇവർ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസിൽ പങ്കെടുക്കുന്നതും പിന്നീട് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിൽ ഇടം നേടുന്നതും.

ഇതിനോടകം തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആക്കാദമി ടീമിൽ മികച്ച പ്രകടനം ഇരുവരും കാഴ്ച വെച്ചിരുന്നു. കഴിഞ്ഞ ഡ്യുറണ്ട് കപ്പിൽ ഇരുവരും നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഇരു താരങ്ങളെയും പോളണ്ടിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

പോളണ്ട് ക്ലബ്‌ ആയ റക്കോവ് ചെസ്റ്റചൊവയിലേക്ക് മൂന്നാഴ്ചത്തെ പരിശീലനത്തിന് വേണ്ടിയാണ് ഇരുവരെയും കേരളാ ബ്ലാസ്റ്റേഴ്‌സ് അയക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക സ്ഥിരീകരണം കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. പോളണ്ടിൽ എത്തുന്ന ഇരു താരങ്ങൾക്കും റക്കോവ ചെസ്റ്റചൊവ എന്ന ക്ലബ്ബിനൊപ്പം മൂന്നാഴ്ചത്തെ പരിശീലനം നടത്തും.

ഇത് വഴി താരങ്ങളുടെ അനുഭവ സമ്പത്തും മത്സര പരിചയവും വർധിപ്പിക്കാനാവും. ഇത്തരത്തിൽ വിദേശ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി താരങ്ങൾക്ക് പരിശീലനം നൽകുന്നത് ഭാവിയിൽ ബ്ലാസ്റ്റേഴ്സിന് ഗുണകരമായി തീരും.

ഐമനേയും അസ്ഹറിനെയും കൂടാതെ അക്കാദമി ടീമിലെ മറ്റ് ചില താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് വിദേശ ക്ലബ്ബുകൾക്കൊപ്പം പരിശീലനത്തിന് അയക്കാൻ സാധ്യതയുണ്ട്. യുവതാരങ്ങളുടെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പിന്നിൽ ബ്ലാസ്റ്റേഴ്സിനുള്ളത്.

മെക്സിക്കോയ്ക്കെതിരായ മത്സരത്തിന് ശേഷം മെസ്സിക്ക് പറയാനുള്ളത്…

ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി മുന്നിൽ