ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള സമ്മർ ട്രാൻസ്‌ഫർ ആവേശക്കരമായി മുന്നോട്ട് പോവുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ട്രാൻസ്ഫറുകളാണ് നടക്കുന്നത്.
ഇപ്പോളിത ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കിടിലൻ ഗ്രീക്ക് സെന്റർ ബാക്ക് വരുന്നുണ്ട്. ഇന്ത്യൻ മാധ്യമ്മായ IFTWC ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഗ്രീക്ക് സെന്റർ ബാക്ക് താരമായ ദിമിട്രിയോസ് ചാറ്റ്സിയാസ് ഐഎസ്എൽ ക്ലബ്ബിലേക് കൂടുമാറാൻ ഒരുങ്ങുന്നത്.
റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം താരവുമായി ഒരു ഐഎസ്എൽ ക്ലബ് ചർച്ചകളിലാണ്. എന്നാൽ ഏത് ക്ലബ്ബാണ് താരത്തെ സ്വന്തമാക്കാനായി റംഗത്തുള്ളത് എന്നതിൽ വ്യക്തതയില്ല. ചില രണ്ടാം മാധ്യമങ്ങളൊക്കെ ബ്ലാസ്റ്റേഴ്‌സാണ് താരത്തെ ലക്ഷ്യവെച്ചിരിക്കുന്നെ പറഞ്ഞു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://twitter.com/IFTWC/status/1689699977457713159?t=jNAODdXAKumnfxeJJ4sUWQ&s=19
ഗ്രീക്ക്, ബെൽജിയം, തുർക്കി രാജ്യങ്ങളിലെ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ച് പരിചയ സമ്പത്തുള്ള താരമാണ് ഈ 30ക്കാരൻ. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.