in ,

ഹൈദരാബാദിന്റെ വിജയകുതിപ് തടയാൻ ഗുജറാത്തിനാകുമോ??

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താര ലേലത്തിന് ശേഷം എല്ലാവരും എഴുതി തള്ളിയ ടീമുകളായിരുന്നു ഗുജറാത്ത്‌ ടൈറ്റൻസും സൺ രൈസേഴ്സ് ഹൈദരാബാദും.പക്ഷെ കളിച്ച ഏഴു മത്സരങ്ങളിൽ ആറിലും വിജയിച്ച ഗുജറാത്തും, ആദ്യത്തെ രണ്ട് മത്സരങ്ങൾ തുടരെ തോറ്റതിന് ശേഷം തുടർച്ചയായി അഞ്ചു മത്സരങ്ങൾ വിജയിച്ച ഹൈദരാബാദും നിലവിൽ മികച്ച ഫോമിൽ തന്നെയാണ്. ഇനി അറിയേണ്ടത് ഗുജറാത്തിനെ തോൽപിച്ചു കൊണ്ട് തുടങ്ങിയ ഹൈദരാബാദിന്റെ അപരാചിത കുതിപ്പിന് ഗുജറാത്ത്‌ തന്നെ അന്ത്യം വരുത്തുമോ എന്നതാണ്.

ഇന്ന് ഗുജറാത്ത്‌ ടൈറ്റൻസ്‌ സൺ രൈസേഴ്സ് ഹൈദരാബാദിനേ നേരിടാൻ ഒരുങ്ങുമ്പോൾ നമുക്ക് ഇരു ടീമുകളുടെയും ശക്തിയും ദൗർബല്യവും പരിശോധിക്കാം. എല്ലാം സീസണിലെ പോലെ തന്നെ ബൗളിംഗ് തന്നെയാണ് ഹൈദരാബാദിന്റെ കരുത്ത്‌. പർപിൾ ക്യാപ്പിൽ രണ്ടാമത് നിൽക്കുന്ന നടരാജന്റെ മികവ് തന്നെയാണ് ഹൈദരാബാദിന് പ്രതീക്ഷ നൽകുന്നത്. ഒപ്പം പരിചയ സമ്പന്നനായ ഭൂവനേശ്വർ കുമാറും യുവ താരങ്ങളായ മാർക്കോ ജാൻസനും ഉമ്രാൻ മാലിക്കും. ബാറ്റിങ്ങിൽ അഭിഷേക് ശർമയും രാഹുൽ ത്രിപതിയും പ്രതീക്ഷയാണെകിലും പവർ പ്ലേയിലെ മെല്ലെ പോക്ക് തിരിച്ചടിയാണ്.

മറുവശത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയെ അമിതമായി ബാറ്റിങ്ങിൽ ആശ്രയിക്കുന്നത് ഗുജറാത്തിന് തിരച്ചടിയാണ്. ഗിൽ ഫോം വീണ്ടു എടുക്കേണ്ടതുണ്ട്.റാഷിദും ഷമിയും ലോക്കി ഫെർഗുസണും അടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്. ഒപ്പം ഹാർദിക്കിന്റെ ക്യാപ്റ്റൻസി മികവ് കൂടിയാകുമ്പോൾ ഹൈദരാബാദിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 വൃദ്ധിമാൻ സാഹ (വി.കെ.), 3 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 4 ഡേവിഡ് മില്ലർ, 5 രാഹുൽ തെവാതിയ, 6 അഭിനവ് മനോഹർ, 7 റാഷിദ് ഖാൻ, 8 അൽസാരി ജോസഫ്, 9 ലോക്കി ഫെർഗൂസൺ, 10 മുഹമ്മദ് ഷമി, 11 യാഷ് ദയാൽ

സൺറൈസേഴ്‌സ് ഹൈദരാബാദ്: 1 കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), 2 അഭിഷേക് ശർമ്മ, 3 രാഹുൽ ത്രിപാഠി, 4 എയ്ഡൻ മർക്രം, 5 നിക്കോളാസ് പൂരൻ (WK), 6 ശശാങ്ക് സിംഗ്, 7 ജെ സുചിത് / വാഷിംഗ്ടൺ സുന്ദർ, 8 ഭുവനേശ്വർ കുമാർ, 9 മാർക്കോ ജാൻസെൻ, 10 ​​ഉംറാൻ. മാലിക്, 11 ടി നടരാജൻ

ഹൈദരാബാദ് യുവതാരത്തിന്റെ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക്

മുംബൈ സിറ്റി FC ക്ക് വമ്പൻ ലോട്ടറി, AFC 2022