in ,

LOVELOVE

പടിക്കൽ കലമുടച്ചു സഞ്ജുവിന്റെ രാജസ്ഥാൻ

തന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാത സഞ്ജു. വോണിന് വേണ്ടി കിരീടം നേടാൻ ഇറങ്ങിയ സഞ്ജുവിന് കൂട്ടർക്കും നിരാശ. ഫൈനലിൽ രാജസ്ഥാൻ ഗുജറാത്തിനോട് തോൽവി രുചിച്ചത് 7 വിക്കറ്റിന്

തന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാത സഞ്ജു. വോണിന് വേണ്ടി കിരീടം നേടാൻ ഇറങ്ങിയ സഞ്ജുവിന് കൂട്ടർക്കും നിരാശ. ഫൈനലിൽ രാജസ്ഥാൻ ഗുജറാത്തിനോട് തോൽവി രുചിച്ചത് 7 വിക്കറ്റിന്

ടോസ് ലഭിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരെഞ്ഞെടുത്തു.മാറ്റങ്ങൾ ഒന്നുമില്ലാതയാണ് രാജസ്ഥാൻ ഇറങ്ങിയത്. ഗുജറാത്ത്‌ നിരയിൽ അലിസാരി ജോസഫിന് പകരം ലോക്കി ഫെർഗുസൺ എത്തി.

പവർപ്ലേയിൽ മികച്ച തുടക്കമാണ് രാജസ്ഥാൻ ലഭിച്ചത്.പക്ഷെ മികച്ച ലൈനിലും ലെങ്ത്തിലും ഗുജറാത്ത്‌ ബൗളേർമാർ പന്ത് എറിഞ്ഞപ്പോൾ രാജസ്ഥാൻ സ്കോർ ബോർഡ്‌ ഇഴഞ്ഞു.ക്യാപ്റ്റൻ എന്താണെന്ന് പിന്നീട് അങ്ങോട്ട്‌ ഹാർദിക് കാണിച്ചു തരുകയായിരുന്നു.

ബൗൾ കയ്യിൽ എടുത്ത ഹാർദിക് രാജസ്ഥാന്റെ ഏറ്റവും മികച്ച മൂന്നു ബാറ്റസ്മാന്മാരായ ജോസ് ബട്ടലറിനെയും സഞ്ജു സാംസനെയും ഹെറ്റ്മൈരെയും ഡഗ് ഔട്ടിലേക്ക് മടക്കി.4 ഓവറിൽ 17 റൺസ് വിട്ടു കൊടുത്തു 3 വിക്കറ്റാണ് പാന്ധ്യ നേടിയത്.രാജസ്ഥാൻ 20 ഓവറിൽ 9 ന്ന് 130.

131 റൺസ് പിന്തുടരാൻ ഇറങ്ങിയ ഗുജറാത്തിന്റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല.ലൈനും ലെങ്തും കൊണ്ട് ബോൾട്ടും പ്രസിദും ഗുജറാത്തിനെ വിറപ്പിച്ചു.പക്ഷെ ഹാർദിക്കും ഗിലും സാഹചര്യത്തിനൊത്തു ബാറ്റ് വീശി. ചാഹാൽ ഹാർദിക്കിനെ പുറത്താക്കി പ്രതീക്ഷ നൽകിയെങ്കിലും ഗുജറാത്ത്‌ വിജയം ഉറപ്പിച്ചിരുന്നു.

ബറ്റ്ലറിന്റെ ഒരു സെഞ്ച്വറി കൂടി അടിക്കുമെന്ന് ഡേവിഡ് വാർണർ..

രാജസ്ഥാൻ റോയൽസിനും സഞ്ജുവിനും അഭിനന്ദന സന്ദേശവുമായി കേരള പോലീസ്