in

LOLLOL CryCry LOVELOVE AngryAngry OMGOMG

ബാഴ്സ UCL-ൽ പുറത്തായതിന് പിന്നാലെ അഗ്യൂറോക്ക് വിമർശനങ്ങൾ, കാരണം ഇതാണോ?

ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന ബാഴ്സലോണ, ബയേണിനോട്‌ പരാജയപ്പെട്ട് UCL-ൽ നിന്ന് പുറത്തായതിന് തൊട്ടു പിന്നാലെയാണ് സെർജിയോ അഗ്യൂറോയുടെ ചിത്രങ്ങൾ പുറത്തുവന്നത് എന്നതുകൊണ്ട് തന്നെയായിരിക്കാം പലരും ഇതിനെ വിമർശിക്കുന്നത്. സെർജിയോ അഗ്യൂറോയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സോഫിയ കാൽസെറ്റിയും ആ സമയത്ത് ദുബായിയിൽ ആഡംബര കാറുകൾ പരീക്ഷിക്കുന്നതിൽ സന്നിഹിതരായിരുന്നു.

Aguero under fire after testing high-performance cars in Dubai as Barcelona failed in Europe

എഫ്സി. ബാഴ്സലോണ ബയേണിനോട്‌ പരാജയപ്പെട്ട് യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം സെർജിയോ അഗ്യൂറോ നിരവധി വിമർശനങ്ങൾക്ക് വിധേയനായി, ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുമ്പോൾ, ബാഴ്സലോണയുടെ അർജന്റീന താരമായ സെർജിയോ അഗ്യൂറോ ദുബായിൽ ഉയർന്ന നിലവാരമുള്ള സൂപ്പർ കാറുകൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു.

സെർജിയോ അഗ്യൂറോ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നിലവിൽ അനിശ്ചിതകാല അവധിയിലാണ്, ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ ഒരു തരത്തിലും ബാഴ്സക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിയില്ല , അതിനാൽ അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പലരും വിമർശനങ്ങൾക്കെതിരെ വാദിക്കുന്നുണ്ട്.

Aguero under fire after testing high-performance cars in Dubai as Barcelona failed in Europe

ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന ബാഴ്സലോണ, ബയേണിനോട്‌ പരാജയപ്പെട്ട് UCL-ൽ നിന്ന് പുറത്തായതിന് തൊട്ടു പിന്നാലെയാണ് സെർജിയോ അഗ്യൂറോയുടെ ചിത്രങ്ങൾ പുറത്തുവന്നത് എന്നതുകൊണ്ട് തന്നെയായിരിക്കാം പലരും ഇതിനെ വിമർശിക്കുന്നത്. സെർജിയോ അഗ്യൂറോയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സോഫിയ കാൽസെറ്റിയും ആ സമയത്ത് ദുബായിയിൽ ആഡംബര കാറുകൾ പരീക്ഷിക്കുന്നതിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും തന്റെ പ്രിയസുഹൃത്തായ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി സെർജിയോ അഗ്യൂറോ ബാഴ്സലോണയിലെത്തുന്നത്, എന്നാൽ കരാർ അവസാനിച്ച ലയണൽ മെസ്സി ബാഴ്സ വിടുകയായിരുന്നു.

ബാഴ്സയുടെ ലാലിഗ മത്സരത്തിനിടെയാണ് സെർജിയോ അഗ്യൂറോ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് മൈതാനം വിടുന്നതും, തുടർന്ന് സെർജിയോ അഗ്യൂറോ വിദഗ്ദ ചികിത്സക്ക് കീഴിൽ പോകുന്നതും. ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഒരുപാട് പുറത്തു വന്നെങ്കിലും, സെർജിയോ അഗ്യൂറോയുടെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഉടൻ തന്നെ സെർജിയോ അഗ്യൂറോ കളിക്കളത്തിലേക്ക് മടങ്ങിയെത്തണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ.

അയാക്സല്ല, PSG നേരിടേണ്ടത് ലിവർപൂളിനെയാണെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്…

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, നിലവിൽ ഏറ്റവും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോൾ പണ്ഡിറ്റ്‌…