in

ടെസ്റ്റ് സീരിസിൽ നിന്ന് രോഹിത് പുറത്ത് ? ഈ ഗുജറാത്ത് ഓപണർ പകരക്കാരൻ!

മുംബൈയിൽ പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് ശർമക്ക് സൗത്ത് ആഫ്രിക്ക ടൂറിലെ ടെസ്റ്റ് പരമ്പര നഷ്ടമായേക്കും എന്ന് Espncricinfo റിപ്പോർട്ട് ചെയ്തു. പകരക്കാരായി ഗുജറാത്ത് ഓപണർ പ്രിയാങ്ക് പഞ്ചൽ ടീമിനൊപ്പം ചേർന്നേക്കും എന്നും espn പറയുന്നു. ഈ മാസം 26 ആരംഭിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം ഈ ആഴ്ച തന്നെ സൗത്ത് ആഫ്രിക്കയിലേക്ക് പുറപ്പെടും.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവർ ടീമുകളുടെ ക്യാപ്റ്റനും ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമക്ക് സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പര നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ. മുംബൈയിൽ നെറ്റ് സെഷനിടെയേറ്റ പരിക്കാണ് കാരണം എന്നാണ് അറിയാൻ കഴിയുന്നത്- എന്നാൽ പരിക്കിനെ കുറിച്ച് കൂടുതല്‍ വ്യക്തതയും ഇതുവരെ ലഭ്യമല്ല. രോഹിത് പൂർണമായും ഫിറ്റാണ് എന്നും റിപ്പോർട്ടുകൾ വന്നുവെങ്കിലും നിലവിൽ Espncricinfo പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് കൂടുതല്‍ വിശ്വാസയോഗ്യം ആയി പരിഗണിക്കാവുന്നതാണ്.

അങ്ങനെ സംഭവിച്ചാല്‍, സമീപ കാലത്ത് ഇന്ത്യയ്ക്കായി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങൾ നടത്തിയ രോഹിത് ശർമയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാവും. മധ്യനിരയിൽ നിന്നും ഓപണർ റോളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് വളരെ മികച്ച പ്രകടനങ്ങൾ ആണ് നടത്തിപോരുന്നത്. 2021 ൽ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ ടോപ് സ്കോറർ ആണ് രോഹിത് ശർമ, 10 മാച്ചുകൾ എങ്കിലും കളിച്ചവരുടെ കൂടുത്തിൽ 40 ന് പുറത്ത് ശരാശരിയുള്ള രണ്ട് ബാറ്റ്സ്മാരിൽ ഒരാളും രോഹിതാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് രോഹിത് ശര്‍മ ലിമിറ്റഡ് ഓവർസ് ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനം പൂർണമായും ഏറ്റെടുത്തത്. ടെസ്റ്റ് ടീം പ്രഖ്യാപിക്കുമ്പോൾ അവിടെയും സഹ-ക്യാപ്റ്റന്‍ സ്ഥാനം രോഹിതിനെ തേടിയെത്തി. ഇതിന് മുന്നെ ന്യൂസിലാന്റ് പരമ്പക്ക് ടീം പ്രഖ്യാപിക്കുമ്പോൾ തന്നെ രോഹിതിനെ തേടി സഹ നായക സ്ഥാനം എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും അന്ന് രോഹിത് വിശ്രമം ആവശ്യപ്പെട്ടു മാറി നിൽക്കുകയാണ് ഉണ്ടായത്. രോഹിതിന്റെ അഭാവത്തിൽ മുൻ വെസ് ക്യാപ്റ്റന്‍ അജിൻക്യ രഹാനെയെ തന്നെയോ, പുതിയൊരു താരത്തെയോ സഹ ക്യാപ്റ്റനായി പ്രഖ്യാപിച്ചേക്കും.

Espncricinfo റിപ്പോർട്ട് പ്രകാരം പരക്കാരൻ ആയി പരിഗണിക്കപ്പെടുന്ന പ്രിയാങ്ക് പഞ്ചൽ മുൻപും ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിലേക്ക് എത്തിയിട്ടുണ്ട്. ഈ വർഷം നടന്ന ഇംഗ്ലണ്ട് ഹോം സീരിസിലെ സ്ക്വാഡിൽ 31 കാരൻ പഞ്ചൽ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്ത് ടീമിന്റെ നായകൻ കൂടിയാണ് ഈ ഈ വലംകൈയ്യൻ ഓപണർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ എ ടീമിലെ സ്ഥിരാംഗം ആണ് പഞ്ചൽ, ഏറ്റവുമൊടുവില്‍ സൗത്ത് ആഫ്രിക്കയിൽ പര്യടനം നടത്തിയ എ ടീമിന്റെ ക്യാപ്റ്റന്‍ ആയി രണ്ട് മത്സരങ്ങളിൽ ഭാഗമായ പഞ്ചൽ 96, 24,
0 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.

2016-17 രഞ്ചി സീസണിലൂടെയാണ് പ്രിയാങ്ക് പഞ്ചൽ ശ്രദ്ധേയനാവുന്നത്. ആ സീസണിൽ 17 ഇന്നിങ്സിൽ 87.33 ശരാശരിയിൽ 1310 റൺസാണ് പഞ്ചൽ അടിച്ചുകൂട്ടിയത്. അതേ സീസണിൽ തന്നെ തന്റെ ഫസ്റ്റ് ക്ലാസ് ഹൈ സ്കോർ ആയ 314 ഉം നേടി. പ്രിയാങ്കിന്റെ പ്രകടനങ്ങൾ ആ സീസണിൽ ഗുജറാത്തിനെ അവരുടെ ആദ്യ രഞ്ചി ട്രോഫി വിജയത്തിനും സഹായിച്ചു. കഴിഞ്ഞ വർഷം പാർഥിവ് പട്ടേൽ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് പ്രിയാങ്ക് ഗുജറാത്ത് ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയത്.

പാരീസിലെ സുൽത്താന്മാരും മാഞ്ചസ്റ്ററിലെ ചെകുത്താന്മാരും നേർക്കുനേർ, ഇനിയാണ് മക്കളെ യഥാർത്ഥ കളി…

അബദ്ധമല്ല ഒത്തുകളി തന്നെ, നറുക്കെടുപ്പിലെ ഒത്തുകളി തെളിയിക്കുന്ന വീഡിയോ പുറത്ത്…