in

ഇന്ത്യൻ ജനതയെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ആ റൺ ഔട്ടിന്റെ കാരണക്കാരൻ

Oh MSD that run out [DNA IND]

എക്‌സ്ട്രീം ഡി സ്പോർട്സ്:2019 ഏകദിന ലോകകപ്പ് സെമി ഫൈനൽ..അവസാന പത്തു ബോളിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 25 റൺസ്, ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷർ ആയ ധോണി ക്രീസിൽ,49 ആം ഓവറിന്റെ മൂന്നാമത്തെ പന്തിൽ ഗുപ്ട്ടിൽ ന്റെ ഡയറക്റ്റ് ത്രോയിൽ ധോണി റൺഔട്ട്. കമന്ററ്റർ ആർത്തു വിളിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു ‘This is the world cup,This is Martin guptil, This is the final’. അതെ,ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തിയ ആ റൺ ഔട്ടിന് കാരണക്കാരൻ ആയവനെ പറ്റിയാണ് ഇന്ന് പറയാൻ ഒള്ളത്.

മാർട്ടിൻ ഗുപ്ട്ടിൽ! കിവിസ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ. തന്റെ 14 ആം വയസ്സിൽ ഇടതെ കാലിലൂടെ ട്രക്ക് കേറി ഇടത് കാലിന്റെ തന്നെ മൂന്നു വിരലുകൾ മുറിക്കപ്പെട്ടവൻ.തന്റെ ശരീരത്തിലെ കുറവുകൾ കൊണ്ട് തന്നെ അയാൾ ലോകം കീഴടക്കി. താൻ കളിച്ച ആദ്യത്തെ ഏകദിന മത്സരത്തിൽ തന്നെ സെഞ്ച്വറി നേടികൊണ്ട് അയാൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറയിച്ചു.2015 ലോകകപ്പ്.. കിവിസും ഗുപ്ട്ടിലും നിറഞ്ഞാടിയ ലോകകപ്പ് തന്നെ ആയിരുന്നു അത് . അവസാന അങ്കത്തിൽ മൈക്കൾ ക്ലാർകിന്റെ ഓസ്ട്രേലിയയോട് തോറ്റു എങ്കിലും ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി തലയുയർത്തി തന്നെ ആയിരുന്നു അദ്ദേഹം പടിയിറങ്ങിയത്.

Martin Guptill [ESPN Crick info]

ഓർമ്മകളിൽ ഓസ്ട്രേലിയയും ന്യൂ സിലാൻഡും സംയുക്തമായി അതിഥിയെത്വം വഹിച്ച 2015 ലോകകപ്പ് ലെ ക്വാർട്ടർ ഫൈനൽ തെളിഞ്ഞു വരുക ആണ്. വെസ്റ്റ് ഇൻഡീസ് ആയിരുന്നു കിവിസ് ന്റെ എതിരാളികൾ. ലോകകപ്പിൽ ഉടനീളം
തകർപ്പൻ തുടക്കം നൽകിയ മക്കല്ലത്തിന് ആദ്യമായി പിഴച്ചു.പക്ഷെ വരാൻ ഇരിക്കുന്നത് വഴിയിൽ തങ്ങില്ല എന്ന മലയാള പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധം ഗുപ്ട്ടിൽ ബാറ്റ് വീശിയപ്പോൾ പിറന്നത് ചരിത്രമായിരുന്നു.ന്യൂ സിലാൻഡ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ്.മാർട്ടിൻ ഗുപ്ട്ടിൽ 163 പന്തിൽ പുറത്താകാതെ 24 ഫോർ ന്റെയും 11 സിക്സെയും അകമ്പടിയോടെ 237 റൺസ്.കിവികൾ രാജാകിയമായി സെമിയിലേക്ക്.

വർഷങ്ങൾക്കിപ്പുറം തന്റെ ഫോമിന്റെ പരമോന്നതിയിൽ നിൽക്കുന്ന അയാളിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിച്ചു തന്നെ കിവിസ് 2019 ഏകദിന ലോകകപ്പ് ലേക്ക് വരുന്നത്. പക്ഷെ അയാളുടെ ബാറ്റ് ശബ്ദിച്ചില്ലെങ്കിലും ഫീൽഡിൽ അയാൾ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരുന്നു. എങ്കിലും വിശ്വകിരീടത്തിന്റെ അവസാന അങ്കത്തിൽ താൻ എറിഞ്ഞ ത്രോ സ്റ്റോക്സ് ന്റെ ബാറ്റ് ൽ കൊണ്ട് ഫോർ പോയതും, സൂപ്പർ ഓവറിലെ അവസാന പന്തിൽ റൺ ഔട്ട്‌ ആയതുമെല്ലാം അയാളുടെ കരിയറിലെ വിങ്ങുന്ന ഓർമ്മകൾ ആണ്.

പ്രിയപ്പെട്ട ഗുപ്ട്ടിൽ, ഇടതു കാലിന്റെ മൂന്നു വിരലുകൾ അറ്റ് പോയിടത്തും നിന്നാണ് നിങ്ങൾ തുടങ്ങിയത്, ഇന്ന് നിങ്ങൾ കിവിസ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ തന്നെ ആണ്. കഴിഞ്ഞ ലോകകപ്പിലെ വിങ്ങുന്ന ഓർമ്മകൾ എല്ലാം മായ്ച്ചു നിങ്ങൾ ഇനിയും കിവിസന്ന് വേണ്ടി പാഡണിയണം. തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ന്യൂസിലാണ്ട് ഏകദിന ക്രിക്കറ്റ്‌ ലെ കനക കിരീടം ഉയർത്തുമ്പോൾ കിവികൾക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ നിങ്ങളും കാണും

അവസാന വിസിൽ മുഴങ്ങുന്നതുവരെ റൊണാൾഡോയെ വിലകുറച്ചു കാണരുത് – ചെകുത്താൻ പടയെയും……

സേവാഗിന്റെ ചോദ്യം ആരാധകർ ഏറ്റെടുത്തു, എന്ത്‌ കൊണ്ട് യൂ. എ.ഈയിൽ നടക്കുന്ന 20-20ലോകകപ്പിൽ നിന്ന് ഈ താരത്തെ ഒഴിവാക്കി?