നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഏർലിംഗ് ഹാലണ്ട് തന്റെ ഏറ്റവും മികച്ച മൂന്നു ഫുട്ബോൾ താരങ്ങളെ തെരെഞ്ഞെടുത്തിരിക്കുകയാണ്.
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഹാലാണ്ടിന്റെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഇടംനേടിയില്ല. ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ റോബർട്ട് ലെവൻണ്ടോസ്കിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരം.നിലവിൽ ബയേൺ മ്യുണിക്കിൽ കളിക്കുന്ന ലെവഡോസ്കി ലോകം കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്.
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമയാണ് ഹാലാണ്ടിന്റെ ലിസ്റ്റിലെ രണ്ടാമൻ. നാഷണൽ ലീഗ് നേടിയ ഫ്രഞ്ച് ടീമിന്റെയും നിലവിൽ ലാ ലീഗയിൽ വിജയകുതിപ് തുടരുന്ന റയൽ മാഡ്രിഡിന്റെ വജ്രായുദ്ധമാണ് ബെൻസിമ.
അർജന്റീന ഇതിഹാസ താരവും ഈ വർഷത്തെ ബാലൻ ഡി യോറും നേടിയ ലയണൽ മെസ്സിയാണ് ഹാലാണ്ടിന്റെ മൂന്നാമത്തെ ചോയ്സ്
ഈ എസ് പി എൻ കൊടുത്ത അഭിമുഖത്തിലാണ് ഹാലൻഡ് മനസ്സ് തുറന്നത്.