ഹക്കിം സിയച്ചിന്റെ പേര് ലയണൽ മെസി യെന്നാണെങ്കിൽ പോലും താരത്തിന് ഇനി മൊറോക്കൻ ടീമിൽ സ്ഥാനം ഉണ്ടാകില്ലെന്ന് പരിശീലകൻ വാഹിദ് ഹാലിൽഹോസിച്ച്. ചെൽസി മുന്നേറ്റനിര താരത്തെ മൊറോക്കൻ ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിന്റെ സന്തുലിതമായ അവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. പരിശീലകന്റെ വാക്കുകൾ ഇങ്ങനെ.

ഞാൻ ടീമിനു വേണ്ടി തിരഞ്ഞെടുത്ത താരങ്ങൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരാണ്. ടീമിന്റെ സന്തുലിതാവസ്ഥ തകർക്കുന്ന ഒരു താരത്തെ ഞാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ തയ്യാറല്ല, ആ താരത്തിന്റെ പേര് ലയണൽ മെസി എന്നാണെങ്കിൽ പോലും. സിയച്ചിന്റെ സ്വഭാവം താരത്തെ ടീമിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നില്ല.”

“സിയച്ചിനു പരിശീലനം നടത്താൻ താൽപര്യമില്ല, കളിക്കാൻ താൽപര്യമില്ല, ഇതിനെ ഗൗരവത്തിൽ എടുക്കുകയും വേണ്ട. താരത്തോട് തിരിച്ചു വരാൻ ഞാൻ യാചിക്കുകയുമില്ല. മൂന്നു വർഷങ്ങൾക്കു മുൻപു നടന്ന ആഫ്‌കോണിനു ശേഷം താരമാണ് ഏറ്റവുമധികം വിമർശിക്കപ്പെട്ടത്. അവർ കൂക്കി വിളിക്കുകയും ഉണ്ടായി. അതു നിങ്ങൾ മറക്കരുത്.” മാധ്യമങ്ങളോട് വാഹിദ് പറഞ്ഞു.