റയൽ മാഡ്രിഡിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് റയൽമാഡ്രിഡ് താരമായിരുന്ന ജെയിംസ് ഹാമിഷ് റോഡ്രിഗസ്. ലോകകപ്പിൽ കൊളംബിയക്കായി വളരെ മികച്ച പ്രകടനത്തിലൂടെ ലോകത്തിന്റെ മുഴുവൻ ഹൃദയം കവർന്ന താരമായിയിരുന്നു കൊളംബിയൻ സെന്റർ ഫോർവേഡ് ജെയിംസ് ഹാമിഷ് റോഡ്രിഗസ്.
മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ പ്രധാന നോട്ടപ്പുള്ളിയായി മാറിയിരുന്നു ഈ താരം. എന്നാൽ വൻതുക കൊടുത്ത് താരത്തിനെ അന്നത്തെ സമ്പന്നതയുടെ പ്രതീകമായി നിന്നിരുന്ന റയൽമാഡ്രിഡ് സ്വന്തമാക്കി. റയൽ മാഡ്രിഡ് ആക്രമണ നിരയിൽ ക്രിസ്ത്യാനോ റൊണാൾഡോയോടും ബെയിലിനോടും ചേർന്ന് നിന്ന് എതിരാളികളെ തകർത്തു തരിപ്പണമാക്കി മാറ്റാൻ പോകുന്നവൻ എന്നായിരുന്നു ജെയിംസ് റോഡ്രിഗസിനെപ്പറ്റി ആരാധകരുടെ ധാരണ.
എന്നാൽ അക്ഷരാർത്ഥത്തിൽ താരത്തിന്റെ കരിയർ നശിപ്പിക്കുകയായിരുന്നു റയൽമാഡ്രിഡ് ചെയ്തത്. പ്രതിഭകളെ വിലകൊടുത്തുവാങ്ങി ബഞ്ചിലിരുത്തി നശിപ്പിക്കുന്നത് പോലെ ആയിരുന്നു അവിടെ ഹാമിഷ് റോഡ്രിഗസ് എന്ന താരത്തിന്റെ അവസ്ഥ. റയൽ മാഡ്രിഡ് ഇലവനിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുന്നത് വളരെ വിരളമായിരുന്നു. ഏറെക്കാലം സൈഡ് ബെഞ്ചിൽ ഇരുന്ന് മടുത്ത താരം തുറന്നു പറഞ്ഞു, തന്നെ ലോണിന് എങ്കിലും പുറത്തേക്ക് വിടാൻ.
- PSG റാമോസിനെ റാഞ്ചുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ
- ബാഴ്സലോണയെ മറികടന്ന് അർജൻറീനയുടെ ഉരുക്കു പോരാളി ടോട്ടനത്തിലേക്ക്
അങ്ങനെ ലോൺ അടിസ്ഥാനത്തിൽ ജർമനിയിലേക്ക് പോയ കാലം അവിടെ ബയേൺ മ്യൂണിക്കിന് വേണ്ടി വളരെ മികച്ച രീതിയിൽ തന്നെ കളിച്ചു. താരത്തിനെ സ്വന്തമാക്കുവാൻ ജർമൻ ക്ലബ്ബ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും റയൽമാഡ്രിഡ് താരത്തിനെ വിൽക്കാൻ തയ്യാറായില്ല. ആ വിരോധം താരത്തിന് ഇപ്പോഴും ഉണ്ട്.
താൻ ഇനി എന്തു തന്നെ വന്നാലും റയൽ മാഡ്രിഡിലേക്ക് പോകില്ല അതൊരു അടഞ്ഞ സംവിധാനമാണ് ഇനി അവിടേക്ക് പോയി കൂട്ടിലാകുവാൻ തനിക്ക് താല്പര്യം ഇല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. തന്റെ കരിയറിലെ സിംഹഭാഗവും ബെഞ്ചിലിരുത്തി നശിപ്പിച്ച ക്ലബ്ബിനുള്ള അദ്ദേഹത്തിന്റെ വിരോധം മാറിയിട്ടില്ല എന്നത് ഉറപ്പാണ്.