in , ,

LOVELOVE

ചാരമായി പോയവനായിരുന്നു,പക്ഷെ അയാളിലെ കനൽ അവിടെ ആളി കത്തുകയായിരുന്നു..

ദീപാവലി ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ് ‘.പക്ഷെ ദീപാവലി എന്ന് കേൾക്കുമ്പോൾ ഓരോ ക്രിക്കറ്റ്‌ പ്രേമിയും കുറച്ചു വർഷങ്ങൾ പുറകോട്ടു സഞ്ചരിക്കും. കൃത്യമായി പറഞ്ഞാൽ നവംബർ 2,2013. രോഹിത് ശർമ താൻ എന്താണെന്ന് ക്രിക്കറ്റ്‌ ലോകത്തിന് കാട്ടി കൊടുത്ത അതെ ദിവസം. ചിന്നസ്വാമിയിൽ സിക്സറുകൾ കൊണ്ട് ദീപാവലി രോഹിത് ആഘോഷിച്ച ദിവസം തന്നെ.ആ ദിവസം എങ്ങനെയാണ് ക്രിക്കറ്റ്‌ പ്രേമികൾ മറക്കുക.

Rohith Sharma Birthday.

ദീപാവലി ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ് ‘.പക്ഷെ ദീപാവലി എന്ന് കേൾക്കുമ്പോൾ ഓരോ ക്രിക്കറ്റ്‌ പ്രേമിയും കുറച്ചു വർഷങ്ങൾ പുറകോട്ടു സഞ്ചരിക്കും. കൃത്യമായി പറഞ്ഞാൽ നവംബർ 2,2013. രോഹിത് ശർമ താൻ എന്താണെന്ന് ക്രിക്കറ്റ്‌ ലോകത്തിന് കാട്ടി കൊടുത്ത അതെ ദിവസം. ചിന്നസ്വാമിയിൽ സിക്സറുകൾ കൊണ്ട് ദീപാവലി രോഹിത് ആഘോഷിച്ച ദിവസം തന്നെ.ആ ദിവസം എങ്ങനെയാണ് ക്രിക്കറ്റ്‌ പ്രേമികൾ മറക്കുക.

2013,ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ വർഷം. തൊട്ടത് എല്ലാം പൊന്നാക്കി ധോണിയുടെ ഇന്ത്യ മുന്നേറുകയാണ്. ഫോം നഷ്ടപ്പെട്ട ഗംഭീർ – സേവാഗ് ഓപ്പണിങ് സഖ്യത്തിനു പകരം മറ്റൊരു ഓപ്പണിങ് സഖ്യം ഇന്ത്യൻ ടീമിന്റെ നിലനിൽപ്പിനു ആവശ്യമായി വന്ന കാലത്തായിരുന്നു മഹേന്ദ്ര സിംഗ് ധോണി ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യത്തെ മത്സരത്തിൽ ധവാൻ ഒപ്പം പരിശീലന മത്സരങ്ങളിൽ രണ്ട് സെഞ്ച്വറി നേടിയ കാർത്തിക് ഓപ്പൺ ചെയ്യും എന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ട് രോഹിതിനെ ധവാൻ ഒപ്പം ഓപ്പൺ ചെയ്യാൻ അയക്കുന്നത് .പിന്നീട് നടന്നത് ചരിത്രമായിരുന്നു.

6 വർഷത്തെ തന്റെ ക്രിക്കറ്റ്‌ ജീവതത്തിൽ അയാൾക്ക് പറയാൻ നേട്ടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല . മധ്യ നിരയിൽ നിന്ന് തനിക്ക്‌ കിട്ടിയ ഈ സ്ഥാനക്കയറ്റവും തന്നെ വിശ്വസിച്ച ക്യാപ്റ്റനും തനിക്ക്‌ വേണ്ടിയും അയാൾക്ക് തെളിയിക്കണമായിരുന്നു തന്നെ ഓപ്പണറാക്കാനുള്ള തീരുമാനം വെറുതെ ആയിരുന്നില്ലെന്ന് . തന്നിലെ പ്രതിഭ ഒരു അംശം എങ്കിലും ബാക്കി ഉണ്ടെന്ന്. .

പ്രതിഭയെ ധൂർത്തു അടിച്ചു കളഞ്ഞു എന്ന് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തിയ 26 കാരൻ മെല്ലെ മെല്ലെ ഉയർന്നു വരികയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ നടത്തിയ സ്ഥിരതയാർന്നാ പ്രകടനങ്ങളും തുടർന്ന് വന്ന ട്രൈ സീരിസും അയാളുടെ ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയിരുന്നില്ല.2013 ഒക്ടോബറിൽ ഓസ്ട്രേലിയ ഇന്ത്യയിലേക്ക് ബയ്ലിയുടെ നേതൃത്തിൽ 7 മത്സരം അടങ്ങുന്ന ഒരു ഏകദിന പരമ്പര കളിക്കാൻ വരുകയാണ്.നല്ല തുടക്കങ്ങൾ ലഭിച്ചിട്ടും മുതലാക്കാൻ സാധിക്കാത്തത് അയാളെ അസ്വസ്ഥനാക്കിയിരുന്നു . ഒരിക്കൽ കൂടി തനിക്ക്‌ ടീമിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കപെട്ടാൽ പിന്നീട് ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വാതിൽ തന്റെ മുന്നിൽ തുറക്കപെടില്ല എന്ന് തിരിച്ചു അറിവ് അയാളിൽ ഉടലെടുത്തിട്ടുണ്ടാവണം.ഇതെല്ലാം കൊണ്ട് തന്നെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ അയാൾക് തെളിയിക്കേണ്ടത് ഒട്ടേറെ കാര്യങ്ങളായിരുന്നു.

ജയ്പൂരിൽ 359 റൺസ് പിന്തുടർന്ന് ഇന്ത്യ വിജയിച്ചപ്പോൾ കമന്റെറ്റർ ആർത്തു വിളിച്ചു ‘Well played rohit sharma well played virat kohli’. അതെ രോഹിത് നന്നായി കളിക്കാൻ തുടങ്ങിയിരിക്കുന്നു. അയാൾ ധൂർത്തടിച്ച് പ്രതിഭ അയാളിൽ തന്നെ ഉണ്ട് എന്ന് തെളിയിക്കാൻ തുടങ്ങിയിരിക്കുന്നു.

നവംബർ 2, പരമ്പരയിലെ അവസാന മത്സരം. ഇരു ടീമുകളും രണ്ട് വീതം മൽസരങ്ങൾ വിജയിച്ചിരിക്കുന്നു .സീരീസ് വിജയികളെ നിർണയിക്കുന്ന മത്സരത്തിൽ ടോസ് ലഭിച്ച ബയ്‌ലി ഇന്ത്യയെ ബാറ്റിംഗിന് അയക്കുന്നു. രോഹിത് -ധവാൻ സഖ്യം പതിവ് പോലെ ആക്രമണ ബാറ്റിംഗ് പുറത്തെടുത്തു. രോഹിത് ഒരിടത്തു നങ്കൂരമിട്ടപ്പോൾ ധവാൻ ആക്രമിച്ചു കളിച്ചു. സ്കോർ 100 കടന്നു. ഒരു ബ്രേക്ക്‌ ത്രൂവിനായി ബയലി ഡോഹെർട്ടിക്ക് പന്ത് നൽകി. ഒടുവിൽ 18 ആം ഓവറിന്റെ രണ്ടാം പന്തിൽ ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഡോഹെർട്ടി ഓസ്ട്രേലിയ കളിയിലേക്ക് തിരകെ കൊണ്ട് വന്നു.അടുത്ത ഓവറിന്റെ മൂന്നാമത്തെ പന്തിൽ കോഹ്ലി റൺ ഔട്ട്. താൻ കാരണം റൺ ഔട്ടായ കോഹ്ലിക്ക് വേണ്ടി പ്രായശ്ചിത്തം ചെയ്യണം അത് മാത്രമായിരുന്നു പിന്നീട് അയാളുടെ മനസ്സിൽ. 71 പന്തിൽ അയാൾ 50 ൽ എത്തി.

പിന്നീടങ്ങോട്ട് താൻ ധൂർത്തടിച്ച് പ്രതിഭ അയാളിൽ എവിടെയോ ബാക്കി ഉണ്ടെന്ന് ക്രിക്കറ്റ്‌ ലോകവും ഓസ്ട്രേലിയ ബൗളേർമാരും തിരിച്ചു അറിയുകയായിരുന്നു. മാക്സവെല്ലും ഡോഹെർട്ടിയും എറിഞ്ഞ പന്തുകൾ ചിന്നസ്വാമിയുടെ ആകാശങ്ങളെ ചുംബിക്കാൻ തുടങ്ങി.71 പന്തിൽ 50 തികച്ച രോഹിത് 116 പന്തിൽ സെഞ്ച്വറി നേടുകയുണ്ടായി.ഇവിടെ വരെ ഒരു അസ്വാഭാവികതയും ഒരു ക്രിക്കറ്റ്‌ പ്രേമിയും ദർശിച്ചിരുന്നില്ല . പക്ഷെ പിന്നീട് ചിന്നസ്വാമിയിൽ അരങ്ങേറിയത് അവിസ്മരണീയമായ കളി കാഴ്ചകളായിരുന്നു.ഒടുവിൽ 49 ഓവറിന്റെ ആദ്യത്തെ പന്തിൽ ക്ലിൻറ് മേക്യയെ കവറിന് മുകളിലൂടെ സിക്സർ പറത്തി കൊണ്ട് 200 എന്നാ നാഴികക്കല്ല് പിന്നിടുമ്പോൾ പിറന്നത് പുതുചരിത്രമായിരുന്നു. ഓവറിലെ മൂന്നാമത്തെ പന്തിൽ ഹെൻറിക്‌സിന് ക്യാച്ച് നൽകി അദ്ദേഹം മടങ്ങിയപ്പോൾ 16 കൂറ്റൻ സിക്സറുകൾ നേടി കൊണ്ട് ലോകറെക്കോർഡ് കൂടി തന്റെ കൈ പിടിയിൽ ഒതുക്കിയിരുന്നു.

റൺസ് കൊണ്ടും മറ്റു ഘടകങ്ങൾ കൊണ്ട് ഇതിലും നല്ല ഇന്നിങ്സുകൾ അദ്ദേഹം കളിച്ചിട്ടുണ്ട്. പക്ഷെ ഈ ഇന്നിങ്സിലാണ് അയാളെ തന്നെ തിരിച്ചു അറിയുന്നത്. പതിഞ്ഞ തുടക്കത്തിൽ നിന്ന് അതിവേഗം തനിക്ക്‌ റൺസ് കണ്ടെത്താൻ കഴിയും എന്ന് ലോകത്തോട് അയാൾ വിളിച്ചു പറയുന്നത്. സിക്സ് അടിക്കാൻ അറിയാത്തവൻ എന്ന് മുദ്ര കുത്തിയ ഒരു കാലത്തിൽ നിന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സിക്സ് ഹിറ്റർലേക്കുള്ള അയാളുടെ ചവിട്ടി പടിയാണ് ആ ഇന്നിങ്സ്.

ഓർമകളിലേക്ക് ഒരു മത്സരം കടന്ന് വരികയാണ്.കാൻസറിന് ശേഷം യുവിയുടെ തിരിച്ചു വരവ് മത്സരമാണെന്ന് എന്ന് തോന്നുന്നു. അവസാന ഓവറിൽ നന്നായി കളിച്ച യുവി പുറത്തായപ്പോൾ ക്രീസിലേക്ക് എത്തിയ രോഹിത്തിനെ നോക്കി വർഷങ്ങളായി ക്രിക്കറ്റ്‌ കാണുന്ന എന്റെ ചാച്ചൻ പറഞ്ഞ വാക്കു ഓർത്തു പോവുകയാണ്.’ഇവൻ ഈ കളി തോല്പിക്കും. ഇന്ന് അതെ ചാച്ചൻ തന്നെ രോഹിത്തുണ്ടെങ്കിലേ ഇന്ത്യ ജയിക്കു എന്ന് പറിഞ്ഞിട്ടുണ്ടെങ്കിൽ. അതെ,വിമർശിച്ചവരെ പോലെ ആരാധകർ ആക്കിയതിൽ ഈ ഇന്നിങ്സ് വഹിച്ച പങ്ക് ചെറുത് ഒന്നുമല്ല.100 ആം സെഞ്ച്വറി നേടി നിന്ന് സച്ചിനോട്‌ ഒരു മാധ്യമപ്രവർത്തൻ ഒരു ചോദ്യം ചോദിച്ചതായി വായിക്കുകയുണ്ടായി. ചോദ്യം ഈ പ്രകാരമായിരുന്നു ‘100 സെഞ്ച്വറി എന്ന ഈ നായിക കല്ല് ആരെങ്കിലും മറികടക്കുമോ. സച്ചിൻ നൽകിയത് രണ്ട് പേരുടെ പേരുകളായിരുന്നു. ഒന്ന് ഇന്ത്യൻ ടീമിന്റെ സൂപ്പർസ്റ്റാറായി മാറി കഴിഞ്ഞ കോഹ്ലിയും പിന്നെ രോഹിതും. അന്ന് നെറ്റി ചുളിച്ചവർക്കുള്ള മറുപടി അയാൾ കഴിഞ്ഞു ഒൻപത് വർഷങ്ങളായി നൽകി കൊണ്ടിരിക്കുകയാണ്.

ഒരു മലയാള പ്രയോഗം ഓർത്തു പോവുകയാണ്. ‘ചാരമാണെന്ന് കരുതി ചികയാൻ നിൽക്കല്ലേ കനൽ കെട്ടിലെങ്കിൽ പൊള്ളും ‘. അതെ,ആരോ എവിടെയോ കുറിച്ച വരികൾ കൂടി ഓർത്തു പോവുകയാണ്

“Do the things that people say you can’t do”

Happy birthday to one of the best ever cricketers india had ever produced

ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് യുവ താരം..

വോണിന് ആദര സൂചകമായി രാജസ്ഥാൻ ഇന്നിറങ്ങുന്നു, എതിരാളികൾ മുംബൈ ഇന്ത്യൻസ്