in ,

LOVELOVE

ക്രിക്കറ്റ്‌ ദൈവത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ദൈവം സച്ചിൻ തെണ്ടുൽക്കറിന് പിറന്നാൾ ആശംസകൾ അറിയിച്ചു ക്രിക്കറ്റ്‌ ലോകം. തന്റെ 49 ആം ജന്മദിനമാണ് സച്ചിൻ ആഘോഷിക്കുന്നത്.29 വർഷത്തെ അനുഭവസമ്പത്തുള്ള ഇരുപത് കാരനാണ് താൻ എന്ന് സച്ചിനും പ്രതികരിച്ചു. ഇതിഹാസ താരങ്ങളുടെ പ്രതികരണങ്ങളിലേക്ക് നമുക്ക് ഒന്ന് പോയി നോക്കാം.

ക്രിക്കറ്റ്‌ ദൈവം സച്ചിൻ തെണ്ടുൽക്കറിന് പിറന്നാൾ ആശംസകൾ അറിയിച്ചു ക്രിക്കറ്റ്‌ ലോകം. തന്റെ 49 ആം ജന്മദിനമാണ് സച്ചിൻ ആഘോഷിക്കുന്നത്.29 വർഷത്തെ അനുഭവസമ്പത്തുള്ള ഇരുപത് കാരനാണ് താൻ എന്ന് സച്ചിനും പ്രതികരിച്ചു. ഇതിഹാസ താരങ്ങളുടെ പ്രതികരണങ്ങളിലേക്ക് നമുക്ക് ഒന്ന് പോയി നോക്കാം.

മുൻ ഇന്ത്യൻ പരിശീലകനും ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ ശാസ്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ആദ്യമായി ഞാൻ ആ പയ്യനെ കാണുന്നത് പാകിസ്ഥാനിൽ വെച്ചാണ്. ഞാൻ അദ്ദേഹത്തെ പറ്റി നേരത്തെ കേട്ടിരുന്നു.പക്ഷെ അദ്ദേഹം പാകിസ്ഥാനിൽ നെറ്റ്സിൽ പരിശീലനം നടത്തിയപ്പോൾ എനിക്ക് മനസിലായി ഇദ്ദേഹം വളരെ പ്രത്യേകതയുള്ള താരമാണെന്ന്.

കാരണം അയാൾ അത്ര മികച്ച രീതിയിൽ ഷോട്ടുകൾ ടൈം ചെയ്തിരുന്നു. ആ പ്രായത്തിൽ തന്നെ അയാൾ നല്ല പക്വത കാണിച്ചിരുന്നു.അന്ന് തന്നെ തനിക്ക്‌ മനസിലായിരുന്നു അയാൾ ഒരു സ്പെഷ്യൽ കിഡാണെന്ന് ശാസ്ത്രി കൂട്ടിച്ചേർത്തു.

മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.അദ്ദേഹം പതിനാലാം വയസ്സിൽ ഫസ്റ്റ് ക്ലാസ്സ്‌ മത്സരത്തിൽ സെഞ്ച്വറി നേടി കൊണ്ട് കളി തുടങ്ങിയതാണ്. പതിനാറാം വയസ്സിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറി 6 മാസങ്ങൾ കൊണ്ട് തന്നെ അയാൾ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഭരിച്ചു തുടങ്ങി.പലരും മറന്നു പോയ കാര്യം എന്താണെന്ന് വെച്ചാൽ അയാൾ കളി തുടങ്ങിയത് പാകിസ്ഥാനിലും ഓസ്ട്രേലിയിലും ഇംഗ്ലണ്ടിലുമെല്ലാമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ താരങ്ങളിൽ പലരും ക്രിക്കറ്റ്‌ ലോകവും സച്ചിൻ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളും താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.ക്രിക്കറ്റ്‌ ലോകത്തിന് ഒപ്പം എന്റെ പേരിലും ഞാൻ സച്ചിൻ പിറന്നാൾ ആശംസകൾ നേരുന്നു.

ബ്ലാസ്റ്റേഴ്‌സ് മുൻ താരം ഈസ്റ്റ്‌ ബംഗാളിലേക്ക്..

ഇന്നെങ്കിലും മുംബൈ ജയിക്കുമോ??