in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ഐഎസ്എൽ ടീമുകൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകൾ പുറത്ത്..

.

റിപ്പോർട്ടുകൾ പ്രകാരം നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ഒന്നുമല്ല കടന്നുപോകുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഇനി വരാൻ പോകുന്ന സീസണുകളിൽ ലക്ഷപ്രഭുകളായേകും.

അക്ഷരാർത്ഥത്തിൽ പറയുകയാണെങ്കിൽ അടുത്ത സീസണിലോ അതോ അതിന്റെയും അടുത്ത സീസണില്ലോ ബ്ലാസ്റ്റേഴ്‌സ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പണം വാരി കൂട്ടും. അതിനൊരു കാരണമുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബ്രോഡ്കാസ്റ്റിംഗ് രീതികളോക്കെ മാറാൻ പോവുകയാണ് എന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് സ്റ്റാർ നെറ്റ് വർക്കാണ്.

സ്റ്റാർ നെറ്റ്‌വർക്കും FSDLഉം തമ്മിലുള്ള കോൺട്രാക്ട് പ്രകാരം ബ്രോഡ്കാസ്റ്റ് അവകാശം പൂർണ്ണമായും സ്റ്റാർ നെറ്റ് വർക്ക് മേടിച്ചപ്പോൾ അതിന്റെ പ്രതിഫലം തിരിച്ചു നൽകിയത് FSDLനാണ്.

എന്നാൽ ഇനി ഐഎസ്എല്ലിന്റെ ബ്രോഡ്കാസ്റ്റിങ് ചെയ്യാൻ താല്പര്യമില്ല എന്ന് സ്റ്റാർ നെറ്റ് വർക്ക്‌ പ്രകടിപ്പിച്ചിരുന്നു. അപ്പോൾ ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബ്രോഡ്കാസ്റ്റിംഗ് ചെയ്യാൻ പോകുന്നത് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിയകോം-18നാണ്.

അവരുടെ ചാനലായ സ്പോർട്സ്-18 വഴിയായിരിക്കും ടെലികാസ്റ്റിംഗ് ഉണ്ടാവുക. അതിൽ പ്രതിഫലം നൽകാൻ പോകുന്നത് യൂറോപ്യൻ ടോപ് ഡിവിഷൻ ലീഗിലെ പോലെയായിരിക്കും.

വ്യൂവർഷിപ്പ് അനുസരിച്ച് പ്രതിഫലം നൽകാതെ ഷെയർ നൽകുകയാണ് യൂറോപ്യൻ ടോപ് ഡിവിഷൻ ലീഗുകൾ ചെയ്യാർ. ഇനി മുതൽ ഇന്ത്യൻ സൂപ്പർ ലീഗിലും ഇങ്ങനെയായിരിക്കും.

ഇങ്ങനെയാണേൽ ഏറ്റവും കൂടുതൽ TRP അല്ലെങ്കിൽ വ്യൂവർഷിപ്പ് കൊണ്ടുവരുന്ന ടീമിനായിരിക്കും ഇനിമുതൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകുക. അതുകൊണ്ടുതന്നെ ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് പണം വാരുമെന്ന് തീർച്ചയാണ്.

ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വന്നേക്കാം, സൂചന നൽകുന്ന അപ്ഡേറ്റ് ഇതാ..

ബ്ലാസ്റ്റേഴ്സിന് വീണ്ടും വൻ തിരിച്ചടി! സൂപ്പർ താരം വീണ്ടും കളിച്ചേക്കില്ല