in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം; രണ്ടു സൂപ്പർതാരങ്ങൾക്കും പരിക്കില്ല, പരിശീലനം ആരംഭിച്ചു…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഇതുവരെ വളരെ മികച്ച പ്രകടനം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ഇനി അടുത്തതായി നേരിടുവാനുള്ള ദു ഹൈദരാബാദിനെ ആണ്. ആ മത്സരത്തിൽ വിജയിച്ച പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. അതിനിടെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു സൂപ്പർതാരങ്ങൾക്ക് പരിക്കുമൂലം മത്സരത്തിൽ കളിക്കാൻ കഴിയില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. അതിൻറെ സ്ഥിരീകരണം നമുക്ക് ഇപ്പോൾ ലഭ്യമാണ്

KBFC

കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഹോർമിപാമിന്റെ ഫിറ്റ്നസ് അപ്ഡേറ്റുകളൊന്നുമറിയാതെ വിഷമിച്ചു നിന്നിരുന്ന ആരാധകർക്ക് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഇന്നലെ അവർ ആഗ്രഹിച്ചിരുന്ന വാർത്ത നൽകിയത്. ഹോർമിപാം മികച്ച നിലയിലാണുള്ളതെന്നും പരിശീലനത്തിലേക്ക് തിരിച്ചെത്തിയെന്നും തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മെർഗുലാവോ വ്യക്തമാക്കിയത്.

Hormipam Ruivah kbfc

ഹൈദരാബാദിനെതിരെ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോളും വ്യക്തത വന്നിട്ടില്ലെങ്കിലും അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായത് ആരാധകർക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. അത് പോലെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ എഞ്ചിനാണ് ഉറുഗ്വെൻ താരമായ അഡ്രിയാൻ ലൂണ.

ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലൂണ പരിക്കിന്റെ പിടിയിലായെന്നും, ഹൈദരാബാദിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കില്ലെന്നും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

KBFC

ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു.‌ എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് മാർക്കസിന്റെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്. ലൂണയുടെ പരിക്കിനെക്കുറിച്ച് ചോദിച്ച ആരാധകരിലൊരാളോട് നിങ്ങൾക്കെവിടെ നിന്ന് ഈ വാർത്ത ലഭിച്ചുവെന്ന് തിരിച്ചു ചോദിച്ച മാർക്കസ്, ലൂണ ഇന്നലെ പരിശീലനം നടത്തിയെന്ന് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ വാർത്ത നൽകുന്ന ആശ്വാസവും ചെറുതൊന്നുമല്ല.

റൊണാൾഡോ പുറത്താവാതെ യുണൈറ്റഡ് രക്ഷപ്പെടില്ല കാരണം വ്യക്തമാക്കി പ്രീമിയർ ലീഗ് താരം…

മെസ്സി PSG-യിൽ പരാജയമാണെന്ന് പറയുന്നവർ ഇത് കൂടി നോക്കണം, മെസ്സിയെ അനുകൂലിച്ച് ഫുട്ബോൾ പണ്ഡിറ്റ്…