in

LOVELOVE

ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്ക് വമ്പൻ നേട്ടം നൽകുന്ന പ്രസ്താവനയുമായി ബിസിസിഐ

ഐപിഎല്‍ താരലേലത്തിന് മുമ്പ് രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ ഒരു പക്ഷെ ശ്രീശാന്തിന് ഐപിഎല്‍ കളിക്കാനുളള വഴിതുറന്നേക്കും.

Sanju and Sreesanth

മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് രഞ്ജി സീസണ്‍ ആരംഭിക്കുമെന്ന ബിസിസിഐയുടെ പ്രഖ്യാപനം. ഐപിഎല്‍ താരലേലത്തിന് മുമ്പ് രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ ഒരു പക്ഷെ ശ്രീശാന്തിന് ഐപിഎല്‍ കളിക്കാനുളള വഴിതുറന്നേക്കും.

Sanju and Sreesanth

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ രഞ്ജി ട്രോഫിമത്സരം നടക്കുക. ലീഗ് മത്സരങ്ങള്‍ ഐപിഎല്ലിന് മുമ്പ് ആദ്യം നടക്കും. ലീഗ് മത്സരങ്ങള്‍ ഫെബ്രുവരി 10 നും മാര്‍ച്ച് 15 നും ഇടയിലായി നടക്കും. നോക്കൗട്ട് മത്സരങ്ങള്‍ മേയ് 30 നും ജൂണ്‍ 26 നും ഇടയിലായി നടത്താനാണ് ബി.സി.സി.ഐയുടെ തീരുമാനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞയുടന്‍ രഞ്ജി ട്രോഫി ആരംഭിക്കും. 62 ദിവസങ്ങളിലായി 64 മത്സരങ്ങള്‍ നടക്കും. ആകെ ഒന്‍പത് വേദികളിലായാണ് മത്സരം നടക്കുക.

Sreesanth back to work

കേരളത്തിന്റെ ലീഗ് മത്സരങ്ങള്‍ രാജ്കോട്ടില്‍ വെച്ചാണ് നടക്കുന്നത്. കേരളം ഗ്രൂപ്പ് എ യിലാണ് മത്സരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നീ ടീമുകളും ഗ്രൂപ്പില്‍ മത്സരിക്കും.

വിജയ വഴിയിൽ തിരിച്ചെത്താൻ തന്നെയിന്നു കൊമ്പന്മാർ ഇറങ്ങുന്നു

വിജയവഴിയിൽ തിരകെയെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറിങ്ങുന്നു, എതിരാളികൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്