in , ,

LOVELOVE LOLLOL AngryAngry OMGOMG

സാഹചര്യങ്ങൾ അർജന്റീനയ്ക്ക് അനുകൂലം; ആരാധകർക്ക് ശുഭവാർത്ത

ആരാധകരെ നിരാശയിലാക്കി ലോകകപ്പിലെ കിരീട ഫേവറേറ്റ് അർജന്റീന തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ നിരാശകൾക്കിടയിൽ അർജന്റീനിയൻ ടീമിനും ആരാധകർക്കും ആശ്വാസം നൽകുന്ന ഒരു കാര്യം കൂടി ഉണ്ട്.

ആരാധകരെ നിരാശയിലാക്കി ലോകകപ്പിലെ കിരീട ഫേവറേറ്റ് അർജന്റീന തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ നിരാശകൾക്കിടയിൽ അർജന്റീനിയൻ ടീമിനും ആരാധകർക്കും ആശ്വാസം നൽകുന്ന ഒരു കാര്യം കൂടി ഉണ്ട്.

അർജന്റീന അടങ്ങുന്ന ഗ്രൂപ്പ്‌ സി യിൽ നടന്ന മെക്സിക്കോ –പോളണ്ട് മത്സരത്തിൽ ഇരുവരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു എന്നുള്ളതാണ്. ഇതോട് കൂടി ഇരുവർക്കും ഒരു പോയിന്റ് വീതമാണ് ലഭിക്കുക.

ഒരുപക്ഷെ മെക്സിക്കോ –പോളണ്ട് മത്സരത്തിൽ ഏതെങ്കിലും ഒരു ടീം വിജയിച്ചിരുന്നുവെങ്കിൽഅർജന്റീനയുടെ മുന്നോടുള്ള യാത്രയ്ക്ക് അതൊരു വിലങ്ങു തടിയായേനെ,പിന്നീടുള്ള രണ്ടു മത്സരങ്ങളിലും വിജയിച്ചുവെങ്കിലും മറ്റുള്ള ടീമിലെ മത്സര ഫലങ്ങളും ആശ്രയിക്കേണ്ടി വന്നേനെ.

മെക്സിക്കോ -പോളണ്ട് മത്സരം സമനിലയിൽ പിരിഞ്ഞാതോട് കൂടി ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയം മാത്രം കേന്ദ്രീകരിച്ചാൽ തന്നെ അർജന്റീനയ്ക്ക് ലോകകപ്പിൽ പ്രീക്വർട്ടറിൽ എത്താം എന്ന ആശ്വാസത്തിലാണ് അർജന്റീന ആരാധകർ.

ഇനി അർജന്റീനയ്ക്ക് നേരിടാനുള്ളത് പോളണ്ടിനെയും മെക്സിക്കോയേയുമാണ്, ഈ രണ്ട് മത്സരങ്ങളിലും വിജയിച്ച് അർജന്റീന പ്രീക്വർട്ടറിൽ ടിക്കറ്റെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

പുതിയ നായകനെ തീരുമാനിച്ച് സൺറൈസസ് ഹൈദരാബാദ്; മികച്ച തീരുമാനമെന്ന് ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇന്ത്യയിലേക്ക്…