in

കളി നിർത്താൻ ഒരുങ്ങി ഹർഭജനും, IPL ൽ ഇനി പരിശീലക വേഷത്തിൽ!

ഇന്ത്യയുടെ വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് ക്രിക്കറ്റിനോട് വിടപറയാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഓരാഴ്ച്ചക്കുള്ളിൽ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നും ഒരു മുൻനിര IPL ടീമിന്റെ പരിശീലക ടീമിലേക്ക് എത്തുമെന്നും PTI റിപ്പോര്‍ട്ട് ചെയ്തു.

Harbhajan Siongh

ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ 2016 ലാണ് അവസാന ഇന്റർനാഷണൽ മത്സരം കളിച്ചത്. ടീമിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നു എങ്കിലും, തന്റെ സഹ താരങ്ങൾ ഒക്കെ വിരമിച്ചിട്ടും ഹർഭജൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നില്ല. മുംബൈ ഇന്ത്യൻസിലെ പ്രാധാനിയായിരുന്ന ഭാജിയെ 2018 ലേലത്തിൽ മുംബൈ ഒഴിവാക്കിയിരുന്നു. ശേഷം രണ്ട് വർഷം ചെന്നൈ സൂപ്പർ കിങ്സിലും 2021 ൽ കൊൽക്കത്ത നൈറ്റ് റൈസേസിനൊപ്പവും ആയിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി IPL ൽ മാത്രമാണ് ഹർഭജൻ ഭാഗമായിരുന്നത്. 2021 സീസണിന്റെ ആദ്യ പകുതിയിൽ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചു എങ്കിലും പിന്നീട് യുഎഇയിൽ നടന്ന രണ്ടാം പകുതിയിൽ മുഴുവനായും ബഞ്ചിൽ ഇരിക്കേണ്ടി വന്നു. പുതിയ സീസണും മെഗാ ലേലവും എല്ലാം വരുന്ന സാഹചര്യത്തില്‍ അതിന് മുൻപേ തന്നെ ക്രിക്കറ്റിനോട് പൂർണമായും വിടപറയാൻ ഒരുങ്ങുന്നതിൽ അത്ഭുതമില്ല.

Harbhajan Siongh

1998 ൽ ഓസ്ട്രേലിയക്കെതിരെ ആണ് ഹർഭജൻ ഇന്റർനാഷണൽ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത മാസം ന്യൂസിലാന്റിനെതിരെ ആദ്യ ഏകദിനവും കളിച്ചു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 407 വിക്കറ്റുകൾ നേടിയ ഭാജി 236 ഏകദിന മത്സരങ്ങളിൽ നിന്നും 269 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2 സെഞ്ച്വറികൾ ഉൾപടെ 2225 ടെസ്റ്റ് റൺസുകൾ നേടി തന്റെ ബാറ്റിങ് മികവും പലപ്പോഴായി പ്രദർഷിപ്പിച്ചിട്ടുണ്ട്.

ടിട്വന്റി ക്രിക്കറ്റിൽ 27 മത്സരങ്ങളിൽ 25 വിക്കറ്റുകളാണ് സമ്പാദ്യം. പ്രധമ ടിട്വന്റി ലോകകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്ന ഭാജി ഇരു ലോകകപ്പുകളും നേടിയ ചുരുക്കം ചിലരിൽ ഒരാളാണ്. അശ്വിൻ – ജഡേജ സ്പിൻ കോംബോ വന്നതോടെയാണ് ഇന്ത്യൻ ടീമിലെ സ്ഥാനം ചോദ്യചിഹ്നം ആയത്.  2011 ലോകകപ്പിന് ശേഷം വളരെ കുറച്ച് മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. 2015 ൽ ഏകദിനത്തിൽ തിരിച്ചുവരവ് നടത്തി എങ്കിലും വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം കളിച്ച് ടീമിൽ നിന്നും പുറത്തായി. 2016 ഏഷ്യാകപ്പിലാണ് അവസാനമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്.

IPL ൽ ആദ്യ സീസൺ മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിന്റെ പ്രധാനി ആയിരുന്ന ഹർഭജൻ മൂന്ന്  IPL കിരീട വിജയങ്ങളിലും രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളിവും പങ്കാളി ആയിരുന്നു. ഇതിൽ ഒരു ചാമ്പ്യന്‍സ് ലീഗ് നേട്ടം ടീമിന്റെ ക്യാപ്റ്റന്‍ ആയി കൂടി ആയിരുന്നു. 150 IPL വിക്കറ്റുകളുമായി എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമത് ആണ്. പുതിയ വേഷത്തിൽ ഒരു പക്ഷേ തന്റെ പഴയ ടീമായ മുബൈ ഇന്ത്യന്‍സിലേക്ക് തന്നെയാവും എത്തുക എന്ന് ഫാൻസ് വിലയിരുത്തുന്നു.

PSG വൻ അഴിച്ചു പണിക്ക് തയ്യാറെടുക്കുന്നു 7 താരങ്ങൾ ജനുവരിയിൽ പുറത്തുപോകും…

സിദാൻ PSG-യിലേക്ക് വരാത്തതിന്റെ വലിയൊരു പ്രശ്നം വിശദീകരിച്ച് മുൻ ബാഴ്സ താരം