in , , ,

LOLLOL AngryAngry

പണി കിട്ടി; ഹർദിക്കിനെ മുംബൈയ്ക്ക് പുറത്താക്കാനാവില്ല; കാരണമുണ്ട്

ഹാർദിക്കിന് സ്വമേധയാ നായകസ്ഥാനത്ത് നിന്നും മാറി നിൽക്കാം എന്നതല്ലാതെ ഹർദിക്കിനെ നിർബന്ധിപ്പിച്ച് നായകസ്ഥാനത്ത് നിന്നും മാറ്റാൻ മുംബൈയ്ക്ക് സാധിക്കില്ല. അതിനാൽ അടുത്ത സീസണിലും ഹാർദിക് മുംബൈയിൽ നായകനായി തുടരും.

മുംബൈ ഇന്ത്യൻസ് അടുത്ത സീസണിലേക്കുള്ള മെഗാ ലേലത്തിന് മുന്നോടിയായി നായകൻ ഹർദിക് പാണ്ട്യയെ നിലനിർത്തില്ലെന്ന് ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ നായകനായി മുംബൈയിലേക്ക് തിരിച്ച് വന്ന ഹാർദിക്കിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ടീമിന്റെ മോശം പ്രകടനവും സീനിയർ താരങ്ങൾ ശീതയുദ്ധം പ്രഖ്യാപിച്ചതും ഹാർദിക്കിന് കാര്യങ്ങൾ കുഴപ്പത്തിലാക്കി.

നായക സ്ഥാനം നഷ്ടപ്പെട്ടത്തിൽ രോഹിതിന് അതൃപ്‌തിയുണ്ട്. കൂടാതെ ഹാർദിക്കിന് നായകസ്ഥാനം നൽകിയത് ടീമിലെ മുതിർന്ന താരങ്ങളായ സൂര്യകുമാർ യാദവ്, ബുംറ എന്നിവർക്ക് വിയോജിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത സീസണ് മുന്നോടിയായി ഹർദിക്കിനെ റിലീസ് ചെയ്ത് രോഹിതിനെയോ സൂര്യയെയോ നിലനിർത്തി അടുത്ത സീസണിൽ നായകനാക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഹർദിക്കിനെ മുംബൈയ്ക്ക് പുറത്താക്കാൻ കഴിയില്ല എന്നാണ് റിപോർട്ടുകൾ.

കഴിഞ്ഞ സീസണിൽ ഗുജറാത്തിൽ നിന്നും ഹർദിക്കിനെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയപ്പോൾ 3 വർഷത്തെ ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് മൈ ഖേൽ റിപ്പോർട്ട് ചെയ്യുന്നത്. 3 വർഷം ടീമിന്റെ നായകനായി തുടരാമെന്ന ധാരണ ഹാർദിക്കിനും മുംബൈയ്ക്കിടയിലുമുണ്ട്. അതിനാൽ ഇനിയുള്ള രണ്ട് സീസണുകളിൽ മുംബൈക്ക് ഹർദിക്കിനെ നായകസ്ഥാനത്ത് നിന്നും മാറ്റാൻ കഴിയില്ലെന്ന് സാരം.

അതേ സമയം, ഹാർദിക്കിന് സ്വമേധയാ നായകസ്ഥാനത്ത് നിന്നും മാറി നിൽക്കാം എന്നതല്ലാതെ ഹർദിക്കിനെ നിർബന്ധിപ്പിച്ച് നായകസ്ഥാനത്ത് നിന്നും മാറ്റാൻ മുംബൈയ്ക്ക് സാധിക്കില്ല. അതിനാൽ അടുത്ത സീസണിലും ഹാർദിക് മുംബൈയിൽ നായകനായി തുടരും.

ഹാർദിക് മുംബൈയുടെ നായകനായി തുടരുന്ന സാഹചര്യത്തിൽ സീനിയർ താരങ്ങളായ രോഹിത്, സൂര്യ, ബുംറ എന്നിവർ അടുത്ത സീസണിൽ മുംബൈയ്ക്കൊപ്പം ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

കൂടുതൽ കായിക വാർത്തകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്ലാസ്റ്റേഴ്‌സ് താരം ‘ഓക്കേ’യല്ല; ക്യാമ്പിലെ പുതിയ അപ്‌ഡേറ്റ് പുറത്ത്

ജോവെട്ടിക്കിന്റെ കാര്യത്തിൽ മാർക്കസിന്റെ അപ്‌ഡേറ്റെത്തി