in ,

വെടികെട്ട് ബാറ്റിംഗുമായി മുംബൈയുടെ സൂപ്പർ താരം; ഒരു ഓവറിൽ അടിച്ച് കൂട്ടിയത് 28 റൺസ്, വീഡിയോ കാണാം…

created by InCollage

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT) ഹാർദിക് പാണ്ഡ്യയുടെ അവിശ്വസനീയമായ ഫോം തുടരുകയാണ്. മുംബൈ ക്യാപ്റ്റൻ വെറും 23 പന്തിൽ 47 റൺസ് അടിച്ച് കൂട്ടി ബറോഡയെ ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ത്രിപുരയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.

മത്സരത്തിൽ 110 റൺസ് വിജയ ലക്ഷ്യമായി ഇറങ്ങിയ ബറോഡയ്ക്ക്, ഒമ്പതാം ഓവറിൽ ഇടംകൈയ്യൻ സ്പിന്നർ പി സുൽത്താനെതിരെ ഹാർദിക് പാണ്ഡ്യ നാല് സിക്സുകളും ഒരു ഫോറും ഉൾപ്പെടെ 28 റൺസാണ് താരം നേടിയത്.

ബറോഡയുടെ കഴിഞ്ഞ തമിഴ് നാടുമായുള്ള മത്സരത്തിലും ഹാർദിക് ഇതേ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. തമിഴ് നാടിനെതിരെ ഗുർജപ്രീത് സിംഗ് എറിഞ്ഞ ഓവറിൽ ഹാർദിക് 29 റൺസുകളാണ് അടിച്ച് കൂട്ടിയത്.

എന്തിരുന്നാലും ഹാർദിക് പാണ്ഡ്യ നിലവിൽ ഗംഭീര ഫോമിലാണുള്ളത്. താരത്തിന്റെ ഈയൊരു പ്രകടനം മുംബൈ ഇന്ത്യൻസിന്റെ ആരാധകർക്ക് ഏറെ പ്രതിക്ഷയാണ് നൽക്കുന്നത്.

കോഹ്ലി സമ്മതം മൂളിയില്ലെങ്കിൽ ആർസിബിയ്ക്ക് പുതിയ നായകൻ; സാധ്യത 3 താരങ്ങൾക്ക്

മികച്ച ഇന്ത്യൻ താരങ്ങൾ പടിക്ക് പുറത്ത്; ബ്ലാസ്റ്റേഴ്സിൽ പരാജയമായി മെഡിക്കൽ ക്യാമ്പ്