in

CryCry LOVELOVE OMGOMG LOLLOL AngryAngry

ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ! അഹമ്മദാബാദിനെ ‘ലോക്കൽ ബോയ്’ ഹാർദിക് നയിക്കും!

പുതിയ ടീമുകളെ കുറിച്ച് ഒരുപാട് റിപ്പോര്‍ട്ടുകൾ പലപ്പോഴായി വന്നു കഴിഞ്ഞു. പലതും തികച്ചും വസ്തുതാ വിരുദ്ധമായത് ആയി മാറി എന്നത് സത്യമാണ്. അത്തരത്തിൽ ഏറ്റവും പുതിയ വാർത്ത എത്തുന്നത് അഹമ്മദാബാദിൽ നിന്നാണ് – ലോക്കല്‍ ബോയ് ആയ ഹാർദിക് പാണ്ഡ്യയെ നായകൻ ആയി നിയമിക്കാൻ അഹമ്മദാബാദ് ഫ്രാഞ്ചൈസി തീരുമാനിച്ചു എന്നാണ് പ്രമുഖർ റിപ്പോര്‍ട്ട് ചെയ്യുന്നത്!

ശ്രേയസ് അയ്യരെ അഹമ്മദാബാദ് ക്യാപ്റ്റൻ ആക്കും എന്ന പ്രവചനങ്ങൾക്ക് തത്കാലം വിശ്രമിക്കാം, ഏറ്റവും പുതിയ അമിട്ട് പൊട്ടിച്ചിരിക്കുന്നത് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ബോറിയ മജൂംദാര്‍ ആണ്, ഗുജറാത്തുകാരൻ ഹാർദിക് പാണ്ഡ്യയെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയി നിയമിക്കും എന്നാണ് ബോറിയ ട്വീറ്റ് ചെയ്തത്, ഹാർദിക് ക്യാപ്റ്റൻ ആവുമെന്ന തീരുമാനം ആദ്യമേ തന്നെ ഉറപ്പിച്ചതാണ് എന്നാണ് ബോറിയ അവകാശപ്പെടുന്നത്.

ലക്നൗ ഫ്രാഞ്ചൈസി ക്യാപ്റ്റൻ ആയി ലോകേഷ് രാഹുലിനെ സ്വന്തമാക്കും എന്ന ന്യൂസിനൊപ്പം പ്രചരിച്ച ന്യൂസ് ആണ് അഹമ്മദാബാദ് ശ്രേയസ് അയ്യരെ സ്വന്തമാക്കും എന്നത്. പല ടീമുകൾക്കും ക്യാപ്റ്റനെ ആവശ്യമുള്ള സാഹചര്യത്തില്‍ പ്രൂവൺ ആയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻസി മെറ്റീരിയൽ എന്ന നിലക്ക് അഹമ്മദാബാദ് ശ്രേയസിനെ എടുക്കും എന്ന വാർത്ത ലോജിക്കലും ആയിരുന്നു. പക്ഷേ ടീമിന് വേറെ പ്ലാനുകൾ ഉണ്ടായിരുന്നു!

വൻ തുകക്ക് ഫ്രാഞ്ചൈസിയെ സ്വന്തമാക്കി എങ്കിലും CVC ഗ്രൂപ്പിന്റെ ചില ബിസിനസുകളും ആയി ബന്ധപ്പെട്ട് BCCI യിൽ നിന്നും ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇന്നാണ് BCCI യുടെ ഒഫിഷ്യൽ ക്ലിയറൻസ് ലഭിച്ചത്, അതായത് ബിസിസിഐയുടെ ലെറ്റർ ഓഫ് ഇന്റന്റ് (LOI) ഇത് ലഭിച്ചാല്‍ മാത്രമേ ബോർഡിന് കാര്യങ്ങളുമായി ഒഫിഷ്യൽ ആയി മുന്നോട്ട് പോവാനാവു.

ഹാർദിക് പാണ്ഡ്യയെ കൂടാതെ റാഷിദ് ഖാനെ ടീമിലേക്ക് എത്തിക്കാനും അഹമ്മദാബാദ് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. രണ്ട് ടീമുകളിൽ ഒന്ന് റാഷിദിനെ റാഞ്ചും എന്ന് ഉറപ്പാണ് എങ്കിലും ആദ്യ കാല റിപ്പോര്‍ട്ടുകൾ കോടികൾ എറിഞ്ഞ് ലക്നൗ ഫ്രാഞ്ചൈസി താരത്തെ ചാക്കിട്ട് പിടിച്ചു എന്ന പോലെ ആയിരുന്നു – നിലവിൽ റാഷിദിനെ കൺവിൻസ് ചെയ്തത് അഹമ്മദാബാദ് ആണ്.

അഹമ്മദാബാദ് നിലവിൽ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റയെ ഹെഡ് കോച്ച് ആയി നിയമിച്ചതായി ആണ് വാർത്തകൾ. മുൻ ഇംഗ്ലണ്ട് ഓപണർ വിക്രം സോലാങ്കിയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് / ബാറ്റിങ് കോച്ച് എന്നീ റോളുകളിലും ഗാരി കിർസ്റ്റനെ മെന്റർ ആയും നിയമിച്ചിട്ടുണ്ട്. LOI ലഭിച്ച സ്ഥിതിക്ക് ഒഫിഷ്യൽ പ്രഖ്യാപനങ്ങൾ ഉടനെ തന്നെ എത്തും.

ജെസ്സെലിന്റെ പരുക്കിന്റെ കാര്യത്തിൽ പുതിയ അപ്ഡേറ്റ് പകരം കളിക്കുന്നത് ആര്?

സിറാജും വിഹാരിയും പുറത്ത്, കോലി തിരികെ എത്തുന്നു, നാലാം പേസർ ആവാൻ ഇഷാന്ത്?