ഹാർദിക്കിനെ തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ താരം.മുൻ ഇന്ത്യൻ താരമായ ദിലീപ് വെങ്കസർക്കാറാണ് ഇത്തരത്തിലുള്ള പ്രസ്താവന പുറത്തറിക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
2022 ഐ പി എൽ ഫൈനലിൽ രണ്ട് വിക്കറ്റ് വീണപ്പോളാണ് ഹാർദിക് ബാറ്റ് ചെയ്യാൻ എത്തുന്നത്. അദ്ദേഹം മുന്നിൽ നിന്ന് തന്നെ നയിച്ചു. താൻ ക്യാപ്റ്റനായ ആദ്യ മേജർ ടൂർണമെന്റിൽ തന്നെ ഹാർദിക് കിരീടം സ്വന്തമാക്കി.
ഓൾ റൗണ്ടർ ഒരു ടീമിന്റെ പ്രധാനപെട്ട പൊസിഷനാണ്. ഹാർദിക് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാകാൻ സാധ്യതയുള്ള താരമാണ്.പക്ഷെ സെലക്ടർമാരാണ് തീരുമാനം എടുക്കേണ്ടത്.പരിക്കിൽ നിന്ന് ഹാർദിക് തിരിച്ചു വന്ന രീതി വളരെ മികച്ചതാണ്.
അദ്ദേഹം അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ നന്നായി കഠിനധ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹം ഐ പി എൽ വളരെ മനോഹരമായി കളിച്ചു.ക്യാപ്റ്റൻ എന്നാ നിലയിൽ മനോഹരമായി കളിച്ചുവെന്നും വെങ്കസർക്കാർ കൂട്ടിച്ചേർത്തു.