മുൻ ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്ക് താരം ഹർമൻജോത് സിംഗ് ഖബ്രയെ ഐ-ലീഗ് ക്ലബ്ബായ ഡൽഹി എഫ്സിയുടെ സഹ പരിശീലകനായി ചുമതലയേറ്റു. ക്ലബ് തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യൻ ഫുട്ബോളിലെ ഒട്ടേറെ മുൻ നിര ക്ലബ്ബുകൾക്കായി പന്ത് തട്ടിയത്തിന് ശേഷമാണ് 36 കാരൻ പരിശീലകനാവുന്നത്. ഖബ്ര 2021-2023 സീസണുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയത്.
ബ്ലാസ്റ്റേഴ്‌സിനൊപ്പം താരം 26 മത്സരങ്ങൾ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന് പുറമെ ഐഎസ്എലിൽ ചെന്നൈ, ബംഗളുരു, ഈസ്റ്റ് ബംഗാൾ എന്നി ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.
കൊൽക്കത്ത സ്വദേശിയായ യാൻ ലോയുടെ കീഴിലായിരിക്കും ഹർമൻജോത് സിംഗ് ഖബ്ര ഡൽഹി എഫ്സിയിൽ പ്രവർത്തിക്കുക.