in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പൂട്ടിയക്ക് പകരം ബാംഗ്ലൂരുവിന്റെ കിടിലൻ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്..

സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്, ടീമുകൾ എല്ലാം ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത് പതിവുമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ആരാധകരിലുണ്ട്.

സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്, ടീമുകൾ എല്ലാം ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത് പതിവുമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ആരാധകരിലുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ പ്രിയതാരം പൂട്ടിയ ക്ലബ്ബ് വിട്ടുപോയതോടെ പകരക്കാരന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നീക്കങ്ങൾ നടത്തിയേക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്, കഴിഞ്ഞ ദിവസം നടന്ന പ്രെസ്സ് കോൺഫറൻസിൽ പൂട്ടിയയുടെ പകരക്കാരനെ കണ്ടെത്തി കഴിഞ്ഞുവെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

കൂടാതെ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു ഐഎസ്എൽ ക്ലബ്ബുമായി ഈ സീസൺ അവസാനം വരെ കരാറുള്ള ഒരു ഇന്ത്യൻ താരം സീസൺ അവസാനിക്കുനതോടെ ഫ്രീ ഏജന്റായി കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തേക്കുമെന്നാണ് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ സൂചിപ്പിച്ചത്.

ഈയൊരു താരം ബാംഗ്ലൂരു എഫ്സിയുടെ 26-കാരനായ ഡാനിഷ് ഫാറൂഖ് ആകാനാണ് സാധ്യതകളെല്ലാം കാണുന്നത്. സീസണിൽ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരത്തെ ടീമിലെത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിനു താല്പര്യം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ഈ സീസൺ അവസാനിക്കുനതോടെ ബാംഗ്ലൂരു എഫ്സിയുമായുള്ള കരാർ അവസാനിക്കുന്നതിനാൽ കരാർ പുതുക്കാനുള്ള താല്പര്യം ബാംഗ്ലൂരു എഫ്സി പ്രകടിപ്പിക്കുന്നുണ്ട്, കൂടാതെ ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ മറ്റു ക്ലബ്ബുകൾക്കും താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട്.

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഡാനിഷ് ഫാറൂഖിനു നിയമങ്ങൾ പ്രകാരം കരാർ അവസാനിക്കുന്നതിന്റെ 6 മാസം മുൻപ് തന്നെ ട്രാൻസ്ഫർ ചർച്ചകൾ സ്വന്തം ഇഷ്ടപ്രകാരം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്.

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു നീക്കത്തിന് സാധ്യത കുറവാണെങ്കിലും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ഫ്രീ ട്രാൻസ്ഫറിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്നാണ് കരുതപ്പെടുന്നത്.

വീഡിയോ- ഡിസംബറിലെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഗോൾ ജിയാനുവിന്റേത്..

ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ന്യൂ സൈനിങ് താരം ലഭ്യമാണെന്ന് ജെഎഫ്സി പരിശീലകൻ..