in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമാണയാൾ

ലൂണ നായകനായതിന് ശേഷം പിന്നീട് ബ്ലാസ്റ്റേഴ്‌സ് സീസണിൽ കുതിപ്പ് നടത്തുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. അതോടെയാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമാണെന്നും ലൂണ ഈ സീസണിലും നായകനാവണമെന്ന ആവശ്യം ആരാധകർ ഉന്നയിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തുടർ പരാജയങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ കുറ്റപ്പെടുത്താത്ത താരമാണ് അഡ്രിയാൻ ലൂണ. കാരണം ടീം തോൽക്കുമ്പോഴും അഡ്രിയാൻ ലൂണയുടെ പോരാട്ടവീര്യം ചർച്ചയാവാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പിന്നിൽ പോകുന്ന സമയത്ത് പോലും വളരെ ആത്മാർത്ഥതയോടെ പന്ത് തട്ടുന്ന താരം കൂടിയാണ് ലൂണ.

ഇത്രയും ആത്മാർത്ഥതയിൽ പന്ത് തട്ടുന്ന ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരമായും ആരാധകരിൽ ചിലർ കണക്കാക്കുന്നുണ്ട്. അതിനുള്ള പ്രധാനപ്പെട്ട കാരണം കഴിഞ്ഞ സീസണിൽ ലൂണ നായകനായ അതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റമാണ്.

കഴിഞ്ഞ സീസണിലും ജെസ്സൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ. എന്നാൽ സീസണിനിടയിൽ ജെസ്സലിന് പരിക്ക് പറ്റിയതിനെ തുടർന്ന് പിന്നീടുള്ള മത്സരങ്ങളിൽ ലൂണയെ നായകസ്ഥാനം എൽപ്പിക്കുകായിരുന്നു.

ലൂണ നായകനായതിന് ശേഷം പിന്നീട് ബ്ലാസ്റ്റേഴ്‌സ് സീസണിൽ കുതിപ്പ് നടത്തുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. അതോടെയാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമാണെന്നും ലൂണ ഈ സീസണിലും നായകനാവണമെന്ന ആവശ്യം ആരാധകർ ഉന്നയിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹം പോലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം മുതൽ വീണ്ടും ലൂണ നായകനാവുന്ന സൂചനയും ലഭിച്ച് തുടങ്ങുകയാണ്. നിലവിൽ മോശം ഫോമിലുള്ള ജെസ്സലിനെ മാറ്റി നിശുകുമാർ ആദ്യഇലവനിലേക്ക് വരാനുള്ള സാധ്യതകൾ കാണുന്നുണ്ട്. നായകൻ ജെസ്സൽ പുറത്തിരിക്കുന്നതോടെ നായക സ്ഥാനം ലൂണയിലെക്കെത്തും.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ അഴിച്ചു പണി; രണ്ടിലൊരാൾ ആദ്യ ഇലവനിലേക്ക്

ആധിപത്യം പുലർത്തി നേടിയ തകർപ്പൻ വിജയവുമായി എഫ്സി ഗോവ മുന്നേറുന്നു