in , , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇനി കരുത്ത് കാണിക്കാൻ ബാക്കിയുള്ളത് അവൻ മാത്രമാണ്

ഈ സീസണിൽ നാല് വിദേശതാരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പുതുതായി എത്തിയത് . ഉക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നി , ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തകോസ് , ഓസ്‌ട്രേലിയൻ – ഗ്രീക്ക് സ്‌ട്രൈക്കർ അപ്പോസ്തലാസ് ജിയാനു , സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിൽ എന്നീ നാല് താരങ്ങളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ വിദേശതാരങ്ങൾ.

ഈ സീസണിൽ നാല് വിദേശതാരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പുതുതായി എത്തിയത് . ഉക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നി , ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തകോസ് , ഓസ്‌ട്രേലിയൻ – ഗ്രീക്ക് സ്‌ട്രൈക്കർ അപ്പോസ്തലാസ് ജിയാനു , സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിൽ എന്നീ നാല് താരങ്ങളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ വിദേശതാരങ്ങൾ. ഇതിൽ വിക്ടർ മോങ്കിലിന് നേരത്തെ ഐ എസ് എല്ലിൽ കളിച്ച് മത്സരപരിചയമുണ്ട്.

ബാക്കി മൂന്ന് പേരും ഐ എസ് എലിനെ സംബന്ധിച്ചും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചും പുതുമുഖങ്ങളാണ് . ഈ മൂന്ന് താരങ്ങളിൽ ഇവാൻ കലിയുഷ്‌നി ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചതാണ്. ആദ്യമത്സരത്തിൽ തന്നെ അദ്ദേഹം രണ്ട് ഗോളുകൾ നേടി ഇന്ത്യൻ മണ്ണ് തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

രണ്ടാമത്തെയാൾ ദിമിത്രി ഡയമന്തകോസാണ് . ആദ്യമൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്ത ദിമിത്രി ഡയമന്തകോസ് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഗോൾ നേടി തനിക്ക് ഇന്ത്യൻ മണ്ണ് വഴങ്ങുമെന്ന് അദ്ദേഹവും തെളിയിച്ചു .

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇതുവരെ ഫോമിലെത്താത്ത വിദേശതാരമാണ് ഓസ്‌ട്രേലിയൻ- ഗ്രീക്ക് താരമായ അപ്പോസ്തലാസ് ജിയാനു. ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ അദ്ദേഹം ആദ്യമത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത് . പിന്നീടുള്ള ചില മത്സരങ്ങളിൽ അദ്ദേഹം ഫിറ്റ്നസ് പ്രശ്നം മൂലം കളിക്കാനിറങ്ങിയിരുന്നില്ല .

ഇപ്പോൾ ഡയമന്തകോസിന്റെ പകരക്കാരനായിട്ടാണ് അദ്ദേഹം കളിക്കളത്തിലെത്തുന്നത് . ഇരുപതോ മുപ്പതോ മിനുട്ട് മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിക്കുന്നത് . ഇതുവരെ ഒരു ഗോളും ജിയാനുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല . അതുകൊണ്ടുതന്നെയാണ് ആരാധകരെ സംബന്ധിച്ച് ജിയാനു ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്ന് പറയാനുള്ള കാരണം .

വിക്ടർ മോങ്കിലിന് വലിയ സമയം ലഭിക്കുന്നില്ല എങ്കിലും അതിനേക്കാൾ കൂടുതൽ സമയം അപ്പോസ്തലാസ് ജിയാനുവിന് ലഭിക്കുന്നുണ്ട് എന്നും , എന്നാൽ ഈ സമയങ്ങളിൽ അദ്ദേഹത്തിന് ഗോളടിക്കാൻ കഴിയാത്തത് ആശങ്കയിലാഴ്ത്തുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട് . ഏതായാലും വരും മത്സരങ്ങളിൽ അദ്ദേഹത്തിന് ഗോളടിച്ചുകൊണ്ട് അദ്ദേഹത്തിന് ഫോം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ .

ഇന്ത്യൻതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇത് സുവർണാവസരം

പ്രശ്നങ്ങളുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം ഓക്കേയാണ്; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളെ പറ്റി മനസ്സ് തുറന്ന് ഇവാൻ ആശാൻ