ഫെബ്രുവരി 20,2015 അന്താരാഷ്ട്ര ഏകദിന ലോകകപ്പിന്റെ പതിനൊന്നാം എഡിഷനിലെ ഒൻമ്പതമത്തെ മത്സരത്തിൽ കിവിസ് ഇംഗ്ലണ്ടിനെ നേരിടുകയാണ്.തുല്യ ശക്തികളുടെ പോരാട്ടമായി മാറും എന്ന് കരുതിയ മത്സരം ഒരു വലകയ്യൻ ഫാസ്റ്റ് ബൗളേർ കിവിസന്റേതാക്കി മാറ്റുന്ന കാഴ്ചയാണ് വെല്ലിങ്ടനിൽ ഓരോ ക്രിക്കറ്റ് പ്രേമിയും പിന്നീട് കണ്ടത്.അതെ ടിം സൗത്തീ യുടെ തീ തുപ്പുന്ന പന്തുകളിൽ വെണ്ണീറാകുന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിര തന്നെ തെളിയിച്ചു തരും ആരായിരുന്നു അയാൾ എന്ന്.
ടിം സൗത്തീ, വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും അരങ്ങേറിയ 2008 അണ്ടർ -19 ലോകകപ്പിൽ ഉദിച്ച മറ്റൊരു താരോദയമായിരുന്നു അയാൾ.ജൂനിയർ ലോകകപ്പിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ തേടി കിവിസ് ടീമിന്റെ വിളി എത്തി.ഇംഗ്ലണ്ടിന് എതിരെയായ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ അഞ്ചും വിക്കറ്റും രണ്ടാമത്തെ ഇന്നിങ്സിൽ ഒൻപത് കൂറ്റൻ സിക്സെർകൾ ഉൾപ്പെട്ട 77 റൺസും കൊണ്ട് അയാൾ അരങ്ങേറ്റം അതിഗംഭീരമാക്കി മാറ്റി.
പിന്നീട് അങ്ങോട്ട് സൗത്തീ മനോഹരമായ പ്രകടനങൾ നടത്തി കൊണ്ടിരുന്നു. ബോൾട്ടിന് ഒപ്പം അയാൾ ഏതു ടീമിനെയും പേടിപ്പെടുത്തുന്ന ഒരു ന്യൂ ബോൾ കൂട്ടുകെട്ട് ഉണ്ടാക്കി.ബൗൾ കൊണ്ട് മാത്രം അല്ല അയാൾ ചരിത്രം സൃഷ്ടിച്ചത്. കിവിസിൻ വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം എന്നാ റെക്കോർഡ് സാക്ഷാൽ ബ്രണ്ടൺ മക്കല്ലത്തിൽ നിന്ന് അയാൾ റാഞ്ചി.
2011 ലോകകപ്പിൽ കിവിസിന്റെ സെമി വരെയുള്ള പ്രയാണത്തിൽ അതിമനോഹരമായി സ്വിങ് ബോളിങ് കൊണ്ട് 18 വിക്കറ്റുകൾ അയാൾ കൊയ്തു.സ്പിനിനെ ഏറെ സ്നേഹിക്കുന്ന ഏഷ്യൻ വിക്കറ്റുകൾ അയാൾക്ക് വണങ്ങും എന്ന് അയാൾ തെളിയിക്കുന്നത് 2012 ലാണ്.ഇന്ത്യക്ക് എതിരെയും ലങ്ക ക്ക് എതിരെയും അയാൾ ബാറ്റസ്മാൻമാരെ സ്ഥിരമായി കൂടാരം കയറ്റിയത് ഈ കാലയളവിലാണ്.
ഈ കഴിഞ്ഞ ഇന്ത്യൻ ടെസ്റ്റ് സീരീസ് ലും കിവിസ് സ്പിന്നർമാർ വിക്കറ്റുകൾ എടുക്കാൻ ബുദ്ധിമുട്ടിയ ആദ്യത്തെ ടെസ്റ്റിൽ ജഡേജയുടെയും ഐയരിന്റെയും അടക്കം ആദ്യ ഇന്നിങ്സിൽ അയാൾ നേടിയ അഞ്ചു വിക്കറ്റുകൾ വിളിച്ചോതുന്നത് കിവിസ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ് താൻ എന്നത് തന്നെയാണ്.
ഇനിയും നിങ്ങൾ ഒരുപാട് മുന്നേറണം സാക്ഷാൽ റീചാർഡ് ഹാഡ്ലിയെക്കാൾ വിക്കറ്റുകൾ നിങ്ങൾ നേടണം. അതിനായി തന്നെയാണ് ഓരോ കിവിസ് ആരാധകരും കാത്തിരിക്കുന്നുതു. ജന്മദിനാശംസകൾ ടിം സൗത്തീ.