in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

വേദനയോടെ ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞ് അവൻ മുംബൈ സിറ്റിയിൽ ചേർന്നു

മുംബൈ സിറ്റി എഫ്. സി സൈനിങ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ വഴി കേരള ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞു കൊണ്ട് സഞ്ജീവ് സ്റ്റാലിൻ രംഗത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ യുവതാരമായിരുന്ന സഞ്ജീവ് സ്റ്റാലിന്റെ വരവ് മുംബൈ സിറ്റി എഫ്.സി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. 2026 മെയ്‌ വരെയുള്ള നാല് വർഷത്തെ കരാറിലാണ് 21-കാരനായ സഞ്ജീവ് സ്റ്റാലിനെ മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കിയത്.

മുംബൈ സിറ്റി എഫ്. സി സൈനിങ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ വഴി കേരള ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞു കൊണ്ട് സഞ്ജീവ് സ്റ്റാലിൻ രംഗത്തെത്തി. ജൂലൈ മാസം ആദ്യ വാരത്തിൽ തന്നെ സഞ്ജീവ് സ്റ്റാലിൻ ക്ലബ്ബ്‌ വിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരുന്നു.

“വിസ്മയിപ്പിക്കുന്ന ചില ഓർമകളുള്ള ഈ അതിശയകരമായ ഈ ക്ലബ്ബിനോട് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ വിട പറയുന്നു. കുറച്ചു സമയം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കിലും വിത്യസ്തമായ കാര്യങ്ങൾ പഠിക്കാനും മികച്ച അനുഭവവും ലഭിച്ചു. ചില ത്യാഗങ്ങൾ സമീപകാല ഭാവിയിൽ എന്തെങ്കിലും മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സഹായിക്കുമെന്ന് കരുതുന്നു.” – സഞ്ജീവ് സ്റ്റാലിൻ കുറിച്ചുവെച്ച വാക്കുകളാണിത്.

നേരത്തെ 2017-ൽ ഇന്ത്യയിൽ വെച്ച് നടന്ന അണ്ടർ 17 ഫിഫ ലോകകപ്പിലൂടെയാണ് സഞ്ജീവ് സ്റ്റാലിൻ ശ്രദ്ധ നേടുന്നത്. 2021-ൽ കേരള ബ്ലാസ്റ്റേഴ്‌സുമായി 3 വർഷത്തെ കരാറിൽ ഒപ്പുവെച്ച സഞ്ജീവ് സ്റ്റാലിൻ 2021-2022 ISL സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്.

പ്രീ സീസൺ ഓഗസ്റ്റിൽ, ഡ്യുറണ്ട് കപ്പിന് റിസേർവ് ടീം..

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ്ങിന് സമയമായി.. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകിയത് സൂചനയോ?