in , , , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

നെയ്മർക്ക് പകരക്കാരനായി അവനെ ടീമിലെത്തിക്കണം; പിഎസ്ജി മാനേജ്‌മെന്റിന് മുന്നിൽ ആവശ്യവുമായി എംബാപ്പെ

സൂപ്പർ താരം കിലിയൻ എംബാപ്പയെ ദീർഘകാലത്തേക്ക് ടീമിൽ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എംബാപ്പയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയാണ് പിഎസ്ജി മാനേജ്‌മെന്റിപ്പോൾ. നെയ്മറെ വിൽക്കാൻ എംബപ്പേ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത് പോലെ നെയ്മർക്ക് പകരം ഒരു സൂപ്പർ താരത്തെ ടീമിലെത്തിക്കാനും എംബപ്പേ മാനേജ്‌മെന്റിന് മുന്നിൽ ആവശ്യം അറിയിച്ചിട്ടുണ്ട്.

സൂപ്പർ താരം കിലിയൻ എംബാപ്പയെ ദീർഘകാലത്തേക്ക് ടീമിൽ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എംബാപ്പയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയാണ് പിഎസ്ജി മാനേജ്‌മെന്റിപ്പോൾ. നേരത്തെ നെയ്മറെ വിൽക്കണമെന്ന് എംബപ്പേ പിഎസ്ജി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

എംബാപ്പയുടെ ആവശ്യപ്രകാരമാണോ അല്ലയോ എന്നറിയില്ലെങ്കിലും നിലവിൽ നെയ്മറെ വിൽക്കാനൊരുങ്ങുകായാണ് പിഎസ്ജി. 60 -150 മില്യൺ വരെയുള്ള തുകയ്‌ക്ക് നെയ്മറെ വിൽക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂ കാസ്റ്റിൽ യൂനൈറ്റഡ് എന്നി ക്ലബ്ബുകൾ നെയ്മർക്ക് വേണ്ടി രംഗത്തുണ്ട്.

നെയ്മറെ വിൽക്കാൻ എംബപ്പേ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത് പോലെ നെയ്മർക്ക് പകരം ഒരു സൂപ്പർ താരത്തെ ടീമിലെത്തിക്കാനും എംബപ്പേ മാനേജ്‌മെന്റിന് മുന്നിൽ ആവശ്യം അറിയിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ ഡച്ച് മിഡ്ഫീൽഡർ ഫ്രങ്കി ഡി ജോങിനെ സ്വന്തമാക്കാനാണ് എംബപ്പേ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എംബാപ്പയെ കൂടാതെ സൂപ്പർ താരമായ മെസ്സിക്കും ഡി ജോങിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ട്. ഇരുവരും നേരത്തെ ബാഴ്‌സലോണയിൽ ഒന്നിച്ച് കളിച്ചവരാണ്. എംബാപ്പയ്ക്കും മെസ്സിക്കും ഡി ജോങിനെ പിഎസ്ജിയിലെത്തിക്കാൻ താൽപര്യമുണ്ടെങ്കിലും ഡി ജോങിന് ബാഴ്സ വിടാൻ താൽപര്യമില്ല.

ബാഴ്സയിൽ ഇനിയും ഒരുപാട് കാലം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഡി ജോംഗ് നേരത്തെ വ്യകത്മാക്കിയിരുന്നു. എന്നാൽ പിഎസ്ജിയുടെ പണക്കൊഴുപ്പിന് മുന്നിൽ ഡി ജോങ്ങും ബാഴ്സയും വീഴുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമാണെന്ന് അവർ തെളിയിക്കുകയാണ് – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഐഎസ്എൽ വിറപ്പിക്കുവാൻ കോംഗോ സൂപ്പർ താരം വരുന്നു..