ഇന്ത്യൻ ഫുട്‍ബോളിന്റെ സമീപ കാലങ്ങൾ എടുത്തു നോക്കിയാൽ രാജ്യത്തെ ഫുട്‍ബോളിന്റെ വളർച്ച ഒരുപിടി മുന്നിലാണ് ഇന്ന്.അതിന് കാരണം 2014ൽ സഥാപിതമായ രാജ്യത്തെ ഏറ്റവും മികച്ച ഫുട്‍ബോൾ ലീഗായ ഐ എസ് എൽ തന്നെയാണ്.
ഇന്ന് ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിനെ വരെ മികച്ചതാക്കിയതിൽ ഐ എസ് എലിന് ഒരുപാട് പങ്കുണ്ട്.ഐ എസ് എലിലെ മാത്രമല്ല ഇന്ത്യൻ ഫുട്‍ബോളിലെ തന്നെ ഏറ്റവും വേരുള്ള മണ്ണാണ് കൊൽക്കത്ത ഒരുപാട് ഫുട്‍ബോൾ കൊണ്ട് സമ്പന്നമായ നാട്.
അവിടെയുള്ള രണ്ട് രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ ഫുട്‍ബോൾ ക്ലബ്ബുകളാണ് മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ.അതിൽ ഇന്ന് ഇന്ത്യൻ ഫുട്‍ബോളിൽ അടയാളപ്പെടുത്തിയ പേരാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്.
ഇന്ത്യൻ ഫുട്‍ബോളിലെ സമ്പന്നമായ ക്ലബ്.രാജ്യത്തെ ദേശീയ ടീമിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങളും അവിടെ നിന്നുള്ളവരാണ്.ഈ പുതിയ സീസണിലും വമ്പൻ ഇന്ത്യൻ വിദേശ താരങ്ങളെയാണ് അവർ ടീമിൽ എത്തിക്കുന്നത്.ലോകകപ്പ് കളിച്ചവർ അടക്കം അതിൽ ഉണ്ട്.